എരവട്ടൂർ അഭയം റസിഡൻസ് അസോസിയേഷൻ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി
എം.എസ്. സന്തോഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി
പേരാമ്പ്ര: "അമീബിക് മസ്തിഷ്കജ്വരവും അതിന്റെ പ്രതിരോധവും” എന്ന വിഷയത്തെ ആസ്പദമാക്കി അഭയം റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒ.പി. ദാമോദരൻ മാസ്റ്ററുടെ വീട്ടിൽ വെച്ച്, നടന്ന പരിപാടിയിൽ. എം.എസ്. സന്തോഷ്കുമാർ (ഹെൽത്ത് ഇൻസ്പക്ടർ., ഗവ. താലൂക്ക് ഹോസ്പിറ്റൽ, പേരാമ്പ്ര) മുഖ്യ പ്രഭാഷണം നടത്തി. ഇതോടൊപ്പം തന്നെ, ഇന്ന് ഏറെ പ്രസക്തിയുള്ള വോട്ടർ പട്ടിക തീവ്ര പുനപരിശോധന വിഷയത്തിൽ പ്രദീപൻ മാസ്റ്റർ (ബി എൽ ഒ) ബോധവത്കരണ ക്ലാസ് അവതരിപ്പിച്ചു.
പരിപാടിക്ക് അജയകുമാർ കെ. അധ്യക്ഷത വഹിച്ചു. പ്രേമൻ വി.കെ. സ്വാഗതം അറിയിച്ചു, കെ. സജീവൻ മാസ്റ്റർ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ, പേരാമ്പ്ര) പരിപാടി ഉത്ഘാടനം ചെയ്തു, ചിഞ്ചു (ജെ എച്ച് ഐ, ഗവ. ഹോസ്പിറ്റൽ, പേരാമ്പ്ര) ആശംസ അറിയിച്ചു, അബ്ദുൽ സലാം മാസ്റ്റർ നന്ദി രേഖപ്പെടുത്തി.
പരിപാടിയിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ഗോപിനാഥ് എ.കെ., ദാമോദരൻ മാസ്റ്റർ, ലിനീഷ് കുഴിച്ചാലിൽ എന്നിവരടക്കമുള്ള നിരവധി റസിഡൻസ് അംഗങ്ങൾ പങ്കെടുത്തു. സൗഹൃദപരമായ അന്തരീക്ഷത്തിൽ നടന്ന ഈ ക്ലാസ്, രോഗപ്രതിരോധ ബോധം വർദ്ധിപ്പിക്കുന്നതിൽ മികച്ച പ്രതികരണം നേടി.

