വോട്ട് ചെയ്ത് മടങ്ങവെ എംജിഎം സംസ്ഥാന സെക്രട്ടറി അപകടത്തിൽ മരിച്ചു
സേലം- കൊച്ചി ദേശീയപാതയിൽ കണ്ണാടി ഭാഗത്തായിരുന്നു അപകടം
പാലക്കാട്: വോട്ട് ചെയ്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ എംജിഎം (മുജാഹിദ് ഗേൾസ് മൂവ്മെന്റ്) നേതാവ് മരിച്ചു. സംസ്ഥാന സെക്രട്ടറി നാജിയ അബ്ദുൽ ലത്തീഫാണ് മരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് ഭർത്താവുമൊത്ത് മടങ്ങുമ്പോഴായിരുന്നു അപകടം.
സേലം- കൊച്ചി ദേശീയപാതയിൽ കണ്ണാടി ഭാഗത്താണ് വാഹനാ പകടമുണ്ടായത്. വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്കു കൊണ്ടു പോകവെ വഴി മധ്യേ മരിക്കുകയായിരുന്നു.

