നരിക്കുനി നന്മണ്ട റോഡിൽ കാർ പോസ്റ്റിൽ ഇടിച്ച് മറിഞ്ഞു
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് സംശയം
കോഴിക്കോട്: നരിക്കുനി നന്മണ്ട റോഡിൽ നാലുപുരക്കൽ എന്ന ഭാഗത്ത് കാർ പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് സംശയം.
കാറിൽ ഉണ്ടായിരുന്നവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ഇന്ന് വൈകിട്ട് 3:00 മണിയോടു കൂടിയായിരുന്നു സംഭവം.

