headerlogo
recents

പയ്യോളിയിൽ സ്‌കൂട്ടർ ടയർ പൊട്ടി അപകടം; വിദ്യാർഥിക്ക് ദാരുണാന്ത്യം,

ഇന്ന് രാവിലെ 6.30-ഓടെയാണ് ദാരുണമായ അപകടം

 പയ്യോളിയിൽ സ്‌കൂട്ടർ ടയർ പൊട്ടി അപകടം; വിദ്യാർഥിക്ക് ദാരുണാന്ത്യം,
avatar image

NDR News

08 Mar 2026 12:55 PM

പയ്യോളി: തച്ചൻകുന്ന് അട്ടക്കുണ്ടിന് സമീപം സ്‌കൂട്ടർ ടയർ പൊട്ടി അപകടത്തിൽ പയ്യോളി സ്വദേശിയായ വിദ്യാർഥിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾക്ക് പരിക്കേറ്റു.പയ്യോളിയിൽ നിന്നും തുറയൂർ ചെരിച്ചിൽ പള്ളിയിലേക്ക് പോവുകയായിരുന്നു നാലംഗ സംഘം. പയ്യോളി - പേരാമ്പ്ര റോഡിലെ തച്ചൻകുന്ന് പറമ്പിൽ ക്ഷേത്രത്തിന് സമീപത്തെ ഇറക്കത്തിൽ വെച്ചാണ് അപകടമുണ്ടായത്. സ്‌കൂട്ടറിന്റെ പിൻഭാഗത്തെ ടയർ പെട്ടെന്ന് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ടയർ പൊട്ടിയതോടെ നിയന്ത്രണം നഷ്‌ടപ്പെട്ട സ്‌കൂട്ടർ മറിയുകയായിരുന്നു.

     ഇന്ന് രാവിലെ 6.30-ഓടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് നാലുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ മറ്റ് മൂന്ന് പേരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.

 

NDR News
08 Mar 2026 12:55 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents