കുട്ടികളിലെ ലിപ്സ്റ്റിക് ഉപയോഗം നിരുത്സാഹപ്പെടുത്താൻ ശിശുക്ഷേ സമിതി
വിദ്യാർത്ഥികൾ അമിതമായി സൗന്ദര്യ വർധക വസ്തുക്കൾ ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താൻ ശിശുക്ഷേമ സമിതി
കുട്ടികളിലെ ലിപ്സ്റ്റിക് ഉപയോഗം തടയാൻ ശിശുക്ഷേമ സമിതി.'ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസ് 'ആവാൻ സ്കൂളുകൾ. കുട്ടികളിലെ സൗന്ദര്യവർദ്ധക വസ്തുക്കളുടെ അപകടകരമായ ഉപയോഗത്തിനെതിരെ പ്രചാരണവുമായി ശിശുക്ഷേമ സമിതി. സൗന്ദര്യ വസ്തുക്കളിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ കുട്ടികളിൽ കുടൽ ക്യാൻസറിനു കാരണമാകുമെന്ന് മുൻപ് തന്നെ ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നു. ലിപ്സ്റ്റിക്, ഐ ലെനർ ഐഷാഡോ,ബ്ലഷ്,ഫേസ് ക്രീമുകൾ തുടങ്ങിയവയിൽ മെർക്കുറി,കാഠ്മീയം ഉൾപ്പെടെയുള്ള മൂലകങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ മൂലകങ്ങളുടെ അളവ് കൂടുന്നത് ചർമ്മത്തെ കൂടാതെ ആന്തരിക അവയവങ്ങളെയും ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളിലേക്ക് എത്തിക്കാം. കൊല്ലം എറണാകുളം കോഴിക്കോട് ജില്ലകളിൽ കുടൽ ക്യാൻസർ ബാധിതരായ കുട്ടികളുടെ എണ്ണം അടുത്തകാലത്തായി കൂടുതലാണെന്ന് തിരുവനന്തപുരം റീജിനൽ ക്യാൻസർ സെന്ററിന്റെ പഠന റിപ്പോർട്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബോധവൽക്കരണത്തിന് തുടക്കം കുറിച്ചത്. ലിപ്സ്റ്റിക് ഉൾപ്പെടെയുള്ള സൗന്ദര്യവർദ്ധക വസ്തുക്കളുമായി സ്കൂളിൽ എത്തുന്ന കുട്ടികൾ പിരീഡിന്റെ ഇടവേളകളിൽ ഇവ ഉപയോഗിക്കുന്നു എന്നാണ് അധ്യാപകരുടെ കണ്ടെത്തൽ. കുട്ടികൾ ഇത് അമിതമായി മുഖത്ത് പുരട്ടുന്നത് മൂലം അവരുടെ നേരത്തെ ചർമ്മം ഇതിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ പെട്ടെന്ന് തന്നെ വലിച്ചെടുക്കുന്നു. അലർജി, ഹോർമോൺ പ്രശ്നങ്ങൾ, വളർച്ച വൈകല്യങ്ങൾ,ക്യാൻസർ സാധ്യത എന്നിവക്കെല്ലാം ഇവ കാരണമാകും. ഇവ ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകുകയും സ്കൂളുകളിൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുകയും ആണ് ലക്ഷ്യം. പൂർത്തിയായ സ്കൂളുകളെ ലിപ്സ്റ്റിക് ഫ്രീ ക്യാമ്പസ് ആയി പ്രഖ്യാപിക്കും തുടർന്ന് രക്ഷിതാക്കൾക്കും ബോധവൽക്കരണം നൽകും. സ്കൂളുകൾക്ക് പുറമെ റസിഡൻസ് അസോസിയേഷനുകളിലും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും വിവിധ സംഘടനകളിലും ബോധവൽക്കരണ ക്ലാസുകൾ നടത്തും.

