ചെന്നൈ എഫ്സിയെ 2-1ന് തകർത്ത് കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം
പ്ലേ ഓഫിലേക്ക് ഒരു പടി കൂടി അടുത്ത് കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: കളിയുടെ ആദ്യഘട്ടത്തിൽ ചെന്നൈ എഫ്സി നടത്തിയ മുന്നേറ്റത്തെ കൃത്യമായ ഗെയിം പ്ലാനിലൂടെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ് ഹോം ഗ്രൗണ്ടിൽ മിന്നുന്ന വിജയം സ്വന്തമാക്കി.സ്കോർ നിലയിൽ മുൻപിൽ എത്താനുള്ള മത്സരത്തിൽ ചെന്നൈയിലെ ഒന്നിനെതിരെ 2 ഗോളിന് തകര്‍ത്താണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയം.ബ്ലാസ്റ്റേഴ്സിനായി സൂപ്പർതാരം അഡ്രിയൻ ലൂണയും മലയാളി താരം കെ പി രാഹുലും ലക്ഷ്യം കണ്ടു.അബ്ദുൾ നാസർ എൽ ഖയാത്തിയാണ് ചെന്നൈ നിൻറെ ആശ്വാസ നേടിയത്.രണ്ടാം ഗോളിന് വഴിയൊരുക്കിയും ആദ്യ ഗോളടിച്ചും കളം നിറഞ്ഞ അഡ്രിയൻ ലൂയാണ് കളിയിലെ താരം ചെന്നൈന്റെ തുടർച്ചയായ അക്രമണങ്ങൾ അത്രയും തടഞ്ഞ ബ്ലാസ്റ്റേഴ്സ് ഗോളി പ്രഭു സുഗൻ തിളങ്ങി.
38 മിനിറ്റിൽ ലോണ് തുടർച്ചയായുള്ള ബ്ലാസ്റ്റേഴ്സ് മിന്നൽ ആക്രമണങ്ങളുടെ ഫലമായാണ് ഗോളടിച്ചത് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തിൽ കുന്തമുനയായ യൂഗൈ താരം അഡ്രിയൻ ലൂണ മലയാളി താരം സഹൽ ചെന്നൈ ബോക്സിനകത്ത് നടത്തിയ മുന്നേറ്റം ചെന്നൈ ക്യാപ്റ്റൻ അനിരുദ്ധ താപ്പ തട്ടിയകറ്റി. എന്നാൽ ഓടിയെത്തിയ ലൂണ പന്ത് പിടിച്ചെടുത്തു പോസ്റ്റിന്റെ വലതു മൂലയിലേക്ക് പായിച്ചു. ലൂണയുടെ മറ്റൊരു ബ്രില്ല്യൻസ് ഗോൾ 64 മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് ലീഡ് ലഭിച്ചു. ആദ്യ ഗോൾ നേടിയ അഡ്രയൻ ലൂണയാണ് കൊച്ചിയിൽ ബ്ലാസ്റ്റേഴ്സ് ന്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ചെന്നൈ ബോക്സിന്റെ അതിർത്തിയിൽ നിന്ന് ലൂണ പന്ത് നൽകിയപ്പോൾ ബോക്സിന്റെ മധ്യത്തിൽ നിന്ന് ്് പന്തെടുത്ത രാഹുൽ പോസ്റ്റിലേക്ക് ലക്ഷ്യമിട്ടു. ചാടി വീണ് ചെന്നൈ ഗോളി പന്ത് തടഞ്ഞെങ്കിലും നിയന്ത്രണം നഷ്ടമായി അങ്ങനെ ബ്ലാസ്റ്റേഴ്സിന്റെ വിജയഗോളും വന്നു
ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പ്ലേയോ സാധ്യതകൾ സജീവമാക്കി നിലവിൽ 17 മത്സരങ്ങളിൽ നിന്ന് 31.2 മായി മഞ്ഞപ്പട പോയിൻറ് പട്ടികയിൽ മൂന്നാംസ്ഥാനത്ത് തുടരുകയാണ് എന്നാൽ മറുവശത്ത് ഇത്രയും മത്സരങ്ങളിൽ നിന്ന് 18 പോയിന്റ് മാത്രമുള്ള ചെന്നൈ എട്ടാമതാണ്.
രണ്ടാം മിനിറ്റിൽ ഡച്ച് താരം അബ്ദുനാസർ എൽ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വലകുലുക്കിയത്. ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധതാരം വിക്ടർ മോംഗിലിന്റെ പിഴവാണ് ഗോളിന് വഴിതെളിയിച്ചത്.
പന്ത് ഹെഡ് ചെയ്ത് ക്ലിയർ ചെയ്യുന്നതിൽ മോംഗിൽ പരാജയപ്പെട്ടു. ഖയാത്തി ഈ അവസരം മുതലെടുക്കുകയും രണ്ട് പ്രതിരോധതാരങ്ങളെ കബളിപ്പിച്ചുകൊണ്ട് പന്ത് വലയിലെത്തിക്കുകയുമായിരുന്നു. പോസ്റ്റിൽ തട്ടിയ പന്ത് വലയിലേക്കാണ് കയറിയത്.
നാലു കളികൾ മാത്രം ബാക്കി നിൽക്കുന്ന ലീഗിൽ പ്ലേഓഫിന്റെ പടിവാതിലിലാണു ബാസ്റ്റേഴ്സ് .

