ദേശീയ വോളിബോൾ കോച്ച് കെ. ശ്രീധരനെ ഉപഹാരം നൽകി ആദരിച്ചു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ, നടുവണ്ണൂർ വോളിബോൾ അക്കാദമിയിൽ സംഘടിപ്പിച്ച സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പിന്റെ സമാപനത്തോടനുബന്ധിച്ച്, പരിശീലകനും, ദേശീയ വോളിബോൾ കോച്ചുമായ കെ. ശ്രീധരന് വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഉപഹാരം നൽകി ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് ഷിബി കെ. അദ്ധ്യക്ഷത വഹിച്ചു. അക്കാദമി ജനറൽ സെക്രട്ടറി കെ.വി. ദാമോദരൻ മുഖ്യപ്രഭാഷണം നടത്തി.
എം.കെ. പരീത്, ഷീബ കെ.കെ., സതീശൻ, ബിജില സി.കെ., നിയ എന്നിവർ സംസാരിച്ചു. സുരേന്ദ്രൻ ചാലിക്കര സ്വാഗതവും, ബാബു മുള്ളമ്പത്ത് നന്ദിയും പറഞ്ഞു.