സംസ്ഥാന സർക്കാർ ഇടപെടുന്നു, പച്ചക്കറി വില കുറയും
സ്വീകരിക്കുന്നതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു
കോഴിക്കോട്: സംസ്ഥാനത്തെ അനിയന്ത്രിതമായ പച്ചക്കറി വിലക്കയ റ്റം പിടിച്ച് നിർത്തുന്നതിന് വഴി യൊരുങ്ങുന്നു. അയൽ സം സ്ഥാനങ്ങളിൽ നിന്നും പച്ചക്കറി ഇറക്കുമതി ചെയ്ത് വില നിയന്ത്രിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.
ഇതിന്റെ ഭാഗമായി കർണാടക തമിഴ് നാട് സംസ്ഥാനങ്ങളുമായി സഹകരിച്ച് അവിടുത്തെ കൃഷിക്കാരിൽ നിന്ന് സർക്കാർ നേരിട്ട് പച്ചക്കറികൾ വാങ്ങും. തുടർന്ന് കേരളത്തിൽ ഹോർട്ടി കോപ് നേതൃത്വത്തിൽ ചില്ലറ വില്പന ശാലകളിലൂടെ വിപണനം നടത്തും. വില കുറയ്ക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തു. കൃഷി മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. ഒരാഴ്ചക്കകം തന്നെ വിലക്കുറവ് നിലവിൽ വന്നേക്കുമെന്ന് മന്ത്രി പറഞ്ഞു.
.പച്ചക്കറി സാധനങ്ങ ൾക്ക് പൊടുന്നനെയുണ്ടായ വിലക്കയറ്റം സാധാരണ കുടുംബങ്ങളെയായിരുന്നു ഏറെ വലച്ചത്. തക്കാളിക്ക് ചരിത്രത്തി ലാദ്യമായി 100 രൂപയുടെ മുകളിൽ വിലയെത്തി. യദൃശ്ചികമായുണ്ടായ കാലാവസ്ഥമാറ്റത്തിൽ ശക്തമായ മഴയിൽ അയൽ സംസ്ഥാനങ്ങളിൽ പച്ചക്കറി കൃഷികൾ നശിച്ചതാണ് പെട്ടെന്നുണ്ടായ വിലക്കയറ്റത്തിനു കാരണമായി പറയപ്പടുന്നത്.

