കെഎം രാമചന്ദ്രൻ (ഉണ്ണികുളം)
12-02-2025
ഉണ്ണികുളം: ആദ്യകാല ആർ എസ് എസ്, ജനസംഘം, ബി ജെ പി പ്രവർത്തകനും മുതിർന്ന സംഘപരിവാർ കാര്യകർത്താവുമായ ഉണ്ണികുളം കിഴക്കെ മലയിൽ കെ.എം. രാമചന്ദ്രൻ (70) നിര്യാതനായി. ഹിന്ദു ഐക്യവേദി ഉണ്ണികുളം പഞ്ചായത്ത് രക്ഷാധികാരിയാണ്. ആർ എസ് എസ് ഉണ്ണികുളം മണ്ഡലം കാര്യവാഹക് , താമരശ്ശേരി താലൂക്ക് കാര്യവാഹക് ,താലൂക്ക് ബൗദ്ധിക് പ്രമുഖ് , വിശ്വഹിന്ദു പരിഷത് കോഴിക്കോട് ജില്ലാ സംഘടനാ കാര്യദർശി , കേരളാ ക്ഷേത്രസംരണ സമിതി വയനാട് ജില്ലാ ഓർഗനൈസർ, ബിജെപി ഉണ്ണികുളം പഞ്ചായത്ത് പ്രസിഡണ്ട്, കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് തുടങ്ങി നിരവധി സംഘടനാ ചുമതലകൾ വഹിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിൽ പങ്കെടുത്ത് രണ്ട് മാസം ജയിൽ ശിക്ഷ അനുഭവിച്ചു. ഉണ്ണികുളത്തും താമരശ്ശേരി താലൂക്കിലും ബാലഗോകുലത്തിൻ്റെ പ്രവർത്തനം സംഘടിപ്പിക്കുന്നതിലും വിപുലീകരിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു. പരേതരായ കിഴക്കെ മലയിൽ രാഘവക്കുറുപ്പ് - ദേവകി അമ്മ ദമ്പതിമാരുടെ മകനാണ്. ഭാര്യ: സതീദേവി(നന്മണ്ട), മക്കൾ:രതീദേവി (സംസ്കൃതാദ്ധ്യാപിക,പാലോറ എച്ച്എസ്എസ്, ഉള്ളിയേരി ), ഡോ. കെ.എം.രഞ്ജിത്കുമാർ (റിസർച്ച് സയൻ്റിസ്റ്റ്,IFW ഡ്രെസ്ഡൺ ജർമ്മനി). മരുമക്കൾ: ഷാജി(വാകയാട്), കാവ്യ (പുനലൂർ). സഹോദരങ്ങൾ: മാധവി