headerlogo
pravasi

എഐ ലോകത്ത് ഗൂഗിളിന്റെ കുതിപ്പ്; ജെമിനി 3.1 പ്രോ പുറത്തിറക്കി

ജെമിനി 3 പ്രോ, ജെമിനി 3 ഡീപ്പ് തിങ്ക് എന്നിവയേക്കാൾ സങ്കീർണ്ണമായ ജോലികൾ വേഗത്തിൽ നിർവ്വഹിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ പതിപ്പ്.

 എഐ ലോകത്ത് ഗൂഗിളിന്റെ കുതിപ്പ്; ജെമിനി 3.1 പ്രോ പുറത്തിറക്കി
avatar image

NDR News

22 Feb 2026 09:38 AM

 ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് പുതിയൊരു വിപ്ലവം കുറിച്ചുകൊണ്ട് ഗൂഗിൾ തങ്ങളുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മോഡലായ ജെമിനി 3.1 പ്രോ ഔദ്യോഗികമായി പുറത്തിറക്കി. കഴിഞ്ഞ വർഷം അവതരിപ്പിച്ച ജെമിനി 3 പ്രോ, ജെമിനി 3 ഡീപ്പ് തിങ്ക് എന്നിവയേക്കാൾ സങ്കീർണ്ണമായ ജോലികൾ വേഗത്തിൽ നിർവ്വഹിക്കാൻ ശേഷിയുള്ളതാണ് ഈ പുതിയ പതിപ്പ്.

   പ്രകടനത്തിന്റെ കാര്യത്തിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ജെമിനി 3.1 പ്രോ, പുതിയ ലോജിക് പാറ്റേണുകൾ പരിഹരിക്കുന്ന ARC-AGI-2 ബെഞ്ച്മാർക്കിൽ 77.1 ശതമാനം സ്കോർ നേടി കരുത്ത് തെളിയിച്ചിട്ടുണ്ട്. ഇതേ പരീക്ഷയിൽ ഓപ്പൺ എഐയുടെ ജിപിടി-5.2 മോഡലിന് 52.9 ശതമാനം സ്കോർ മാത്രമേ നേടാനായുള്ളൂ എന്നത് ഗൂഗിളിന്റെ എഐ രംഗത്തെ ആധിപത്യം വ്യക്തമാക്കുന്നു.

  വ്യക്തിഗത ഉപയോക്താക്കൾക്ക് ജെമിനി ആപ്പിലൂടെയും നോട്ടബുക്ക് എൽഎമ്മിലൂടെയും ഈ സേവനം ലഭ്യമാകുമ്പോൾ, ഡെവലപ്പർമാർ ക്കും സംരംഭങ്ങൾക്കും ഗൂഗിൾ എഐ സ്റ്റുഡിയോ, വെർടെക്‌സ് എഐ എന്നിവ വഴി ജെമിനി 3.1 പ്രോയുടെ സേവനം പ്രയോജന പ്പെടുത്താം.

NDR News
22 Feb 2026 09:38 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents