കൊയിലാണ്ടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രവീൺകുമാറിന്റെ റോഡ് ഷോ
റോഡ് ഷോ കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുന്നു. യുഡിഎഫിൻ്റെ നേതൃത്വത്തിൽ നഗരത്തിൽ റോഡ് ഷോ സംഘടിപ്പിച്ചു. ശോഭികാ വസ്ത്രാലയത്തിന് സമീപത്ത് നിന്നും ആരംഭിച്ച റോഡ് ഷോ കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.
ഷാഫി പറമ്പിൽ എംപി, സയ്യിദ് മുനവറലി തങ്ങൾ, യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ പ്രവീൺകുമാർ, ഡിസിസി അംഗങ്ങൾ, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് നേതാക്കൾ, ലീഗ് നേതാക്കൾ തുടങ്ങിയവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകി.

