headerlogo
breaking

ആയഞ്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ചു: ഗതാഗതം തടസ്സപ്പെട്ടു, ആർക്കും പരിക്കില്ല

അപകടത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു

 ആയഞ്ചേരിയിൽ കാറുകൾ കൂട്ടിയിടിച്ചു: ഗതാഗതം തടസ്സപ്പെട്ടു, ആർക്കും പരിക്കില്ല
avatar image

NDR News

18 Mar 2026 02:25 PM

വടകര: ആയഞ്ചേരി - തിരുവള്ളൂർ റോഡിൽ ബസ് സ്റ്റാൻഡിന് സമീപം കാറുകൾ കൂട്ടിയിടിച്ചു. കൊയിലാണ്ടി സ്വദേശിയുടെ ഇന്നോവ കാറും തറോപൊയിൽ സ്വദേശിയുടെ വാഗണർ കാറുമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ഇന്നോവ വാഗണറിൽ ഇടിക്കുകയായിരുന്നു.അപകടത്തിൽ ഇരു വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. എന്നാൽ യാത്രക്കാർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

     അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ ഏകദേശം ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.​ആയഞ്ചേരിയിലെ ഈ റോഡിന് വീതി കുറവായത് നിരന്തരം അപകടങ്ങൾക്ക് കാരണമാകുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. റോഡ് വീതികൂട്ടാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

 

 

NDR News
18 Mar 2026 02:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents