headerlogo
breaking

കുറുവങ്ങാട്ട് സ്കൂട്ടറിടിച്ച് മൊടക്കല്ലൂർ മെഡിക്കൽ കോളേജിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു

ഇന്നലെ പുലർച്ചയോടെയാണ് അപകടമുണ്ടായത്

 കുറുവങ്ങാട്ട് സ്കൂട്ടറിടിച്ച് മൊടക്കല്ലൂർ മെഡിക്കൽ കോളേജിലെ മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മരിച്ചു
avatar image

NDR News

18 Mar 2026 08:23 AM

കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് വാഹനാപകടത്തിൽ മൊടക്കല്ലൂർ മെഡിക്കൽ കോളേജിലെ 3 എംബിബിഎസ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. മൂവരും സഞ്ചരിച്ചിരുന്ന ഇലക്ട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് ഓടയിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്നു പുലർച്ചെ രണ്ട് മണിയോടെ കുറുവങ്ങാട് അക്വഡറ്റിനു സമീപമായിരുന്നു അപകടം. മലബാർ മെഡിക്കൽ കോളെജിലെ . വിദ്യാർത്ഥികളായ നന്ദകിഷോർ, അഭിയാൻ, അഭിനവ് എന്നിവരാണ് മരണമടഞ്ഞത്. 

    മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളെജിലെക്ക് മാറ്റി.

NDR News
18 Mar 2026 08:23 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents