headerlogo
cultural

ഇൻകാസ് - ഖത്തർ ആശുപത്രിയിൽ സഹായനിധി കൈമാറി

അഡ്വ. കെ പ്രവീൺ കുമാർ സഹായധനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടിക്ക് കൈമാറി

 ഇൻകാസ് - ഖത്തർ  ആശുപത്രിയിൽ സഹായനിധി കൈമാറി
avatar image

NDR News

11 Mar 2026 07:28 AM

പേരാമ്പ്ര : പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയിൽ നടത്തിവരുന്ന സൗജന്യ ഭക്ഷണ വിതരണ പരിപാടിയിലേക്ക് ഇൻകാസ് - ഖത്തർ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി അരലക്ഷം രൂപ സംഭാവനയായ് നൽകി. ആശുപത്രിയിൽ അഡ്മിറ്റാകുന്ന രോഗികൾക്കും കൂട്ടിരുപ്പു കാർക്കുമാണ് രണ്ട് നേരം സൗജന്യമായ് പൂർണ്ണമായും പൊതുജനങ്ങളുടെ സഹകരണത്തോടെ ഭക്ഷണം വിതരണം ചെയ്യുന്നത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺ കുമാർ സഹായധനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടിക്ക് കൈമാറി.

     വൈസ് പ്രസിഡണ്ട് വഹീദ പാറേമ്മൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിജി ഷിജു, അംഗങ്ങളായരാജൻ മരുതേരി വി.ബി രാജേഷ് ആദില നിബ്രാസ് , ഇൻകാസ് പ്രതിനിധി ഷാജി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ. മധു കൃഷ്ണൻ, പി.എസ് സുനിൽകുമാർ, ബാബു തത്തിക്കാടൻ, പി.എം പ്രകാശൻ വിജയ് രാജൻ തോട്ടത്തിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

 

NDR News
11 Mar 2026 07:28 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents