മുസ്ലിം റിലീഫ് കമ്മിറ്റി ഇഫ്താർ സംഗമവും അനുസ്മരണവും നടത്തി
കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.സുജാത ഉദ്ഘാടനം ചെയ്തു.
പൂനത്ത് : കുന്നുമ്മൽ പൊയിൽ പാവുക്കണ്ടി മുസ്ലിം റിലീഫ് കമ്മിറ്റി നടത്തിയ ഇഫ്താർ സംഗമം കോട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.സുജാത ഉൽഘാടനം ചെയ്തു. സമൂഹത്തിന്റെ നാനാ തുറകളിൽ പെട്ട പ്രമുഖ വ്യക്തികൾ സന്നിഹിതരായി.ടി.കെ.ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു.
ഷുക്കൂർ ഹാജി,കെ സി.ഹമീദ്, ടി.കെ. ഹംസ,പിസി.നാസർ, അസ്സൻകുട്ടി എന്നീ പൊതു പ്രവർത്തകരെ യോഗത്തിൽ അനുസ്മരിക്കുകയുണ്ടായി.
കോട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി തച്ചയിൽ,ബ്ലോക്ക് മെബർ സജില രജീഷ്,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ,ബഷീർ എം, ഷീബ ഊരണ്ടിയിൽ, മൻസൂർബാഖവി,വി.മുഹമ്മദലി, അസീസ് തർച്ചർ കണ്ടി,മുനീർ പി പി, ഹസ്സൻ കോയ ടി,കുഞ്ഞു കുന്നുമ്മൽ,മഹമൂദ് കെ ടി, മൂസക്കുട്ടി എ, അസീസ് ഹാജി,റഫീഖ് എ,സവാദ് കെ, മജീദ് ടി കെ, എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. എം.കെ.അബ്ദുസ്സമദ് റംസാൻ സന്ദേശം നൽകി.

