സൗത്ത് ഏഷ്യൻ ഗയതി ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ അലൻ റബറോസ് പേരാമ്പ്രയിൽ സ്വീകരണം
കഠിനമായ പരിശീലനത്തില്ലടെയാണ് അലൻ സൗത് ഏഷ്യൻ വേദിയിൽ ഒന്നാമതെത്തിയത്
പേരാമ്പ്ര: നേപ്പാളിൽ വെച്ച് നടന്ന സൗത്ത് ഏഷ്യൻ കോമ്പാറ്റ് ഗുസതി ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച മലയാളി വിദ്യാർത്ഥിനിക്ക് സുവർണ്ണ നേട്ടം. ലോഗോസ് ഇന്റർനാഷണൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായ അലൻ റബറോസാണ് ഉജ്ജ്വല പ്രകടനത്തിലൂടെ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയത്. അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിയ ഈ കൊച്ചു മിടുക്കി പേരാമ്പ്ര യുടെയും ചെറുവണ്ണൂരിന്റെയും കായിക ഭൂപടത്തിൽ പുതിയ ചരിത്ര കുറിച്ചിരിക്കുകയാണ്. വ്യാപാരി വ്യവസായി സമിതി ചെറുവണ്ണൂർ യുണിറ്റ് പ്രസിഡണ്ടും പേരാമ്പ്ര ഏരിയ കമ്മറ്റി മെമ്പറുമായ ചെറുവണ്ണൂർ ഒതയോത്ത് ഒ . മുഹമ്മദിന്റെയും (ഒയാസിസ് ഏജൻസീസ് ) പേരാമ്പ്ര ഇ എം സ് സഹകരണ ആശുപത്രി ഫിസിയോ തെറാപ്പി വിഭാഗം മേധാവി സാജിദയുടെയും മകളാണ് അലൻ.
കഠിനമായ പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തോടെയുള്ള പോരാട്ടത്തിലൂടെയാണ് അലൻ സൗത് ഏഷ്യൻ വേദിയിൽ ഒന്നാമതെത്തിയത് അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പിൽ വിജയിയായി തിരിച്ചെത്തിയ അലൻ റബറോസിന് വ്യാപാരി വ്യവസായി സമിതി പേരാമ്പ്രയിൽ സമിതി പേരാമ്പ്ര ഏരിയ സെക്രടറി ബി എം മുഹമ്മദ് സമിതി നേതാക്കളുടെയും വ്യാപാരികളുടെയും സാന്നിധ്യത്തിൽ മാലയിട്ട് സ്വീകരിച്ചു

