തെക്കേടത്ത് മാധവൻ നമ്പ്യാർ (അത്തോളി )
2025-03-25
അത്തോളി :തെക്കേടത്ത് മാധവൻ നമ്പ്യാർ (88 വയസ്സ്)നിര്യാതനായി സിപിഐഎം അത്തോളി മുൻ ലോക്കൽ കമ്മിറ്റി അംഗം, കർഷക സംഘം ബാലുശ്ശേരി ഏരിയാ കമ്മറ്റി, അത്തോളി ഗ്രാമപഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ പരേതയായ സരോജിനി അമ്മ ( കാരപ്പാടിക്കണ്ടി - വാകയാട്). മക്കൾ: രമേശൻ തെക്കേടത്ത് (എസ് ഐ എസ് എസ് ബി കോഴിക്കോട്), സുമേഷ് തെക്കേടത്ത് (അധ്യാപകൻ നന്മണ്ട ഹയർസെക്കൻഡറി സ്കൂൾ) . മരുമക്കൾ - പ്രജിത ( മായനാട് യുപി സ്കൂൾ), ദീപ (എ എൽ പി സ്കൂൾ കുന്നത്തറ ) സഹോദരങ്ങൾ: വളപ്പിൽ കാർത്ത്യായനി അമ്മ, പരേതരായ തെക്കേടത്ത് കുഞ്ഞിരാമൻ നമ്പ്യാർ, മാതു അമ്മ, അപ്പുണ്ണി നമ്പ്യാർ, കല്യാണി അമ്മ, ശ്രീദേവി അമ്മ, കൃഷ്ണൻ നമ്പ്യാർ.