headerlogo
politics

മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു;കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ,മുനീറിന് സീറ്റില്ല

ഫാത്തിമ തഹലീയും ജയന്തി രാജനും വനിതാ സ്ഥാനാർത്ഥികൾ

 മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു;കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ,മുനീറിന് സീറ്റില്ല
avatar image

NDR News

17 Mar 2026 04:58 PM

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. രണ്ട് വനിതകൾ അടങ്ങിയ സ്ഥാനാർത്ഥി ലിസ്റ്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആണ് പ്രഖ്യാപിച്ചത്. എംകെ മുനീറിന് ഇത്തവണ സീറ്റില്ല.എം എ റസാക്ക് മാസ്റ്റർ കുന്നമംഗലത്ത് ലീഗ് സ്ഥാനാർത്ഥിയാകും. ഫാത്തിമ തഹലീയ പേരാമ്പ്രയിലും ജയന്തി രാജൻ കൂത്തുപറമ്പിലും വനിത സ്ഥാനാർഥികൾ ആകും. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുല്ലയാണ് സ്ഥാനാർത്ഥി. ഗുരുവായൂർ സി എച്ച് റഷീദ് മത്സരിക്കും.ആബിദ് ഹുസൈൻ തങ്ങൾ കോട്ടക്കൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കും.കളമശ്ശേരിയിൽ ബി ഇ അബ്ദുൽ ഗഫൂർ ആണ് സ്ഥാനാർത്ഥി കൊണ്ടോട്ടിയിൽ ടിപി അഷ്റഫലിയാണ് സ്ഥാനാർത്ഥി ' കൊണ്ടോട്ടിയിലെ നിലവിലുള്ള എംഎൽഎ ടിവി ഇബ്രാഹിം വള്ളിക്കുന്നിൽ മത്സരിക്കും. മങ്കടയിൽ മഞ്ഞളാംകുഴി അലി സ്ഥാനാർത്ഥിയാകും. നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ തന്നെ മത്സരിക്കും. കെഎം ഷാജി വേങ്ങരയിലാണ് മത്സരിക്കുക. 

    കുറുക്കോളി മൊയ്തീൻ തിരൂരിൽ വീണ്ടും ജനവിധി നേടും. പികെ നവാസ് താനൂരിൽ മത്സരിക്കും. ഗുരുവായൂരിൽ സി എച്ച് റഷീദും കോഴിക്കോട് സൗത്തിൽ അഡ്വക്കേറ്റ് ഫൈസൽ ബാബുവും ജനവിധി നേടും. മഞ്ചേശ്വരത്ത് എം കെ എം അഷ്റഫും കാസർകോട് മാഹിൻ കല്ലട്രയും മത്സരിക്കും ഏറെ നാട് പി കെ ബഷീറാണ് സ്ഥാനാർത്ഥി '

NDR News
17 Mar 2026 04:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents