പേരാമ്പ്രയിൽ ചിത്രം തെളിഞ്ഞു; ടി പിക്ക് എതിരാളി യുവ ലീഗ് നേതാവ് ഫാത്തിമ തഹലിയ
എം മോഹനൻ മാസ്റ്ററെ ബിജെപി സ്ഥാനാർത്ഥിയായി നേരത്തെ പ്രഖ്യാപിച്ചിരുന്നു
പേരാമ്പ്ര: ഒരുകാലത്ത് എൽഡിഎഫിന്റെ ഏകപക്ഷീയ കോട്ടയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന പേരാമ്പ്രയിലെ സ്ഥാനാർത്ഥിത്വം ഇത്തവണ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. എൽഡിഎഫിലും യുഡിഎഫിലും പതിവിന് വിപരീതമായി നിരവധി പേരുകളാണ് ഉയർന്നത്. ഒടുവിൽ രണ്ടുതവണ പേരാമ്പ്രയെ പ്രതിനിധീകരിച്ച എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണനെ തന്നെ സിപിഎം രംഗത്തിറക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി എം മോഹനൻ മാസ്റ്ററാണ് പട്ടികയിൽ ഇടം പിടിച്ചത്. ഇപ്പോൾ തികച്ചും അപ്രതീക്ഷിതമായി യുഡിഎഫിന്റെ വനിതാ സ്ഥാനാർത്ഥിയായി മുസ്ലിംലീഗിലെ ഫാത്തിമ തഹലിയയെയാണ് ഇറക്കിയിരിക്കുന്നത് . സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ ഒരു ഘട്ടത്തിൽ പോലും ഫാത്തിമയുടെ പേര് ഉയർന്നു വന്നിരുന്നില്ല.സി എച്ച് ഇബ്രാഹിംകുട്ടി സിപി അസീസ് ടിടി ഇസ്മയിൽ എന്നീ പേരുകൾ മാത്രമാണ് അവസാനഘട്ടം വരെ ചർച്ചയിൽ ഉണ്ടായിരുന്നത്. ഏറ്റവും ഒടുവിൽ അത് ടിടി ഇസ്മയിലേക്ക് ഒതുങ്ങുകയും ടിപിയും ടി ടി യും തമ്മിലുള്ള മത്സരമായി പേരാമ്പ്ര മാറും എന്ന് കരുതുകയും ചെയ്തതാണ്. അപ്പോഴാണ് ലീഗിൻറെ സ്ഥാനാർഥി പട്ടികയിൽ ഒരു ട്വിസ്റ്റ് എന്നോണം ഫാത്തിമ തഹലീയ കടന്നുവരുന്നത്. പരിചയ സമ്പന്നതയും യുവത്വവും തമ്മിലുള്ള മത്സരമാണ് ഇത്തവണ പേരാമ്പ്രയിൽ. എൽഡിഎഫ് കൺവീനറായി പ്രവർത്തിക്കുന്ന ടി പി രാമകൃഷ്ണൻ പേരാമ്പ്രയിലെ നൊച്ചാട് സ്വദേശിയാണ്. ഇത്തവണ പേരാമ്പ്രയിൽ നിരവധി വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് ടി പി രാമകൃഷ്ണനെ സിപിഎം ഇറക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് ഡിവൈഎഫ്ഐ നേതാവ് എസ് കെ സജീഷ് കെ കെ ഹനീഫ എന്നീ പേരുകൾ ഉയർന്നുകേട്ടെങ്കിലും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ അത് കൈവിട്ട കളിയാകുമെന്ന് സംശയമാണ് വീണ്ടും ടിപി ഇറക്കാൻ പ്രചോദിപ്പിച്ചത്. ലീഗിൻറെ സ്ഥാനാർത്ഥി പട്ടികയിൽ യുവ നേതാക്കൾക്ക് പ്രാധാന്യം കൊടുത്തപ്പോൾ സ്ത്രീ പ്രാധാന്യം എന്ന നിലയിലാണ് ഫാത്തിമ തഹലീയ വരുന്നത്.കോഴിക്കോട് കോർപ്പറേഷൻ കുറ്റിച്ചിറ വാർഡിൽ നിലവിൽ മെമ്പർ ആയ ഫാത്തിമ തഹലീയ വൻ ഭൂരിപക്ഷത്തിൽ ആയിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്.
തദ്ദേശ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ പേരാമ്പ്രയിലുണ്ടാക്കിയ മുന്നേറ്റം നല്‍കിയ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് യു.ഡി.എഫ് ഇത്തവണ തെരഞ്ഞെടുപ്പിന് ഇറങ്ങുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് പേരാമ്പ്ര മണ്ഡലത്തിലുള്‍പ്പെട്ട പല പഞ്ചായത്തുകളിലും എല്‍.ഡി.എഫിന് നേരിടേണ്ടിവന്നത്. മണ്ഡലത്തിലെ പത്ത് പഞ്ചായത്തില്‍ ആറും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും ഭരിക്കുന്നത് യു.ഡി.എഫാണ്. തദ്ദേശ തെരഞ്ഞെടുപ്പില്ലെ കണക്കനുസരിച്ച് 8358 വോട്ടിന്റെ ഭൂരിപക്ഷമാണ് പേരാമ്പ്രയില്‍ യു.ഡി.എഫിന് കിട്ടിയത്.യു.ഡി.എഫിന് 81,027 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 72,669 വോട്ടുകളാണ് നേടാനായത്. കഴിഞ്ഞതവണ ടി.പി.രാമകൃഷ്ണന്‍ 22,592 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ കീഴ്മേൽ മറഞ്ഞ് യുഡിഎഫ് ഭൂരിപക്ഷം ആയി മാറിയത്.. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിന് 19,085 വോട്ടിന്റെ ഭൂരിപക്ഷം പേരാമ്പ്ര അസംബ്ലി മണ്ഡലത്തില്‍നിന്ന് ലഭിച്ചിരുന്നു. ഇടതുപക്ഷത്തെ സംബന്ധിച്ച് ടി.പി.രാമകൃഷ്ണന്‍ പേരാമ്പ്രയില്‍ ഏറെ ജനകീയനായ നേതാവാണ്. മണ്ഡലത്തിലെ കീഴരിയൂര്‍ പഞ്ചായത്തില്‍ ജനിച്ചുവളര്‍ന്ന ടി.പി ഇപ്പോള്‍ നൊച്ചാടാണ് താമസിക്കുന്നത്. നാട്ടുകാര്‍ക്ക് സുപരിചിതന്‍. ഏറെ കാലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യവും നാലുതവണ എം.എല്‍.എയെന്ന നിലയിലും ഒരു തവണ മന്ത്രിയായതിന്റെയും അനുഭവ സമ്പത്തുമായാണ് ടി.പി മറ്റൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങുന്നത്. 2016-ലെ തെരഞ്ഞെടുപ്പില്‍ 4101 ഭൂരിപക്ഷത്തില്‍നിന്ന് പേരാമ്പ്ര നിലനിര്‍ത്തിയ ടി.പി.രാമകൃഷ്ണന്‍ അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടും വിജയിച്ചത് ഭൂരിപക്ഷം കുത്തനെ ഉയര്‍ത്തിക്കൊണ്ടാണ്. പേരാമ്പ്ര, കൂത്താളി, ചങ്ങരോത്ത്, ചക്കിട്ടപാറ, നൊച്ചാട്, ചെറുവണ്ണൂര്‍, മേപ്പയ്യൂര്‍, കീഴരിയൂര്‍, അരിക്കുളം, തുറയൂര്‍ എന്നിങ്ങനെ പത്തു പഞ്ചായത്തുകളാണ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ നൊച്ചാട്, മേപ്പയ്യൂര്‍, കീഴരിയൂര്‍, അരിക്കുളം പഞ്ചായത്തുകള്‍ മാത്രമാണ് ഇപ്പോള്‍ എല്‍ഡിഎഫ് ഭരണത്തിലുള്ളത്. 2020-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പത്ത് പഞ്ചായത്തുകളും എല്‍.ഡി.എഫിന് ഒപ്പമായിരുന്നു. എം.എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ആദ്യ ജനറൽ സെക്രട്ടറി / സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചാണ് ഫാത്തിമ ലീഗ് രാഷ്ട്രീയത്തിൽ സജീവമാകുന്നത് മുസ്ലിംലീഗിൽ-ൽ വനിതാ നേതൃത്വത്തെ ശക്തിപ്പെടുത്തുന്ന മുഖങ്ങളിൽ ഒരാൾ ഇത്തവണ കോഴിക്കോട് കോർപറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനാർഥിയായി നിർദ്ദേശിക്കപ്പെട്ടത് ഫാത്തിമ തഹലിയെ ആയിരുന്നു.ചെറുവണ്ണൂർ പഞ്ചായത്തിലെ മുൻപോട്ട് സ്വദേശിയായ എം മോഹനൻ മാസ്റ്ററാണ് ബിജെപിക്ക് വേണ്ടി പേരാമ്പ്രയിൽ മത്സരിക്കുക. വിജയം എന്ന വലിയ സ്വപ്നം ബിജെപി പുലർത്തുന്നില്ലെങ്കിലും ശക്തമായ ഒരു ത്രികോണ മത്സരത്തിന്റെ സാഹചര്യം സൃഷ്ടിക്കാൻ കഴിയും എന്ന് വിശ്വാസത്തിലാണ് എൻഡിഎ .

