headerlogo
pravasi

യുദ്ധ പശ്ചാത്തലത്തിൽ കേരളത്തിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ദുബായ് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവീസുകളും റദ്ദാക്കി

 യുദ്ധ പശ്ചാത്തലത്തിൽ കേരളത്തിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കി
avatar image

NDR News

28 Feb 2026 07:59 PM

കോഴിക്കോട് :പശ്ചിമേഷിയിലെ യുദ്ധ പശ്ചാത്തലത്തിൽ കേരളത്തിലെ പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി. തിരുവനന്തപുരം അബുദാബി എയർ അറേബ്യ എക്സ്പ്രസ്സ് തിരുവനന്തപുരത്ത് തിരിച്ചിറക്കി. ഒമാനിലേക്ക് പോയ വിമാനം നെടുമ്പാശ്ശേരിയിൽ തിരിച്ച് വിട്ടു കരിപ്പൂരിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള എല്ലാ സർവീസുകളും റദ്ദ് ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് 8 വിമാന സർവീസുകളാണ് റദ്ദ് ചെയ്തത്. കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഇന്ന് പുറപ്പെടേണ്ട ഇൻഡിഗോ വിമാനങ്ങൾ റദ്ദ് ചെയ്തു.കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് 64 73 കോഴിക്കോട് ദുബായ് -കോഴിക്കോട് 6 ഇ 65 സർവീസുകൾ റദ്ദാക്കി.

     നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തിൽ നിന്ന് ക്യാൻസൽ ചെയ്ത വിമാന സർവീസുകൾ :- കൊച്ചി-ദോഹ (4.15 PM) കൊച്ചി ദുബൈ (6.20 PM ) കൊച്ചി റാസൽഖൈമ (9.PM ) കൊച്ചി അബുദാബി (10 '50PM ). കരിപ്പൂരിൽ നിന്ന് കോഴിക്കോട് അബുദാബി(2.35 PM ) സർവീസ് റദ്ദാക്കി.

 

    Tags:
  • wa
NDR News
28 Feb 2026 07:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents