പൊതു വിദ്യാഭ്യാസ വകുപ്പ് ലിറ്റിൽ കൈറ്റ്സ് പുരസ്കാര നിറവിൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂൾ
സ്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ അനുമോദിക്കുക യുണ്ടായി.
നൊച്ചാട് :പൊതു വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക്, കൈറ്റ് കേരള ഏർപ്പെടുത്തിയ ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് പുരസ്കാരം നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിന് ലഭിച്ചു. സ്കൂൾ തല പ്രവർത്തനങ്ങൾക്ക് പുറമെ പുതുമയുള്ളതും സാമൂഹിക പ്രസക്തിയുള്ളതുമായ പ്രവർത്തനങ്ങൾ, കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ അമ്മമാർക്ക് ഐ ടി പരിശീലനം, റോബോട്ടിക് പരിശീലനം, ഡോക്യുമെൻ്റേഷൻ, സ്കൂൾവിക്കി അപ്ഡേഷൻ, വിക്ടേസ് ചാനലിൻ്റെ പ്രചാരണ പ്രവർത്തനങ്ങൾ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം തുടങ്ങിയ പ്രവർത്തനങ്ങളെ വിലയിരുത്തി യാണ് അവാർഡ് ലഭിച്ചത്.
നിലവിൽ രണ്ട് യൂണിറ്റുകളിലായി മൂന്ന് ബാച്ചുകൾ ആണ് സ്കൂളിലുള്ളത്. സംസ്ഥാനതല സ്കൂൾ വിക്കി ശബരീഷ് സ്മാരക പുരസ്കാരം, ഹരിത വിദ്യാലയം റിയാലിറ്റിഷോ, ലിറ്റിൽ കൈറ്റ്സ് ജില്ലാതല പുരസ്കാരം തുടങ്ങിയ അവാർഡുകൾ നേരത്തെ ഐ.ടി. യുമായി ബന്ധപ്പെട്ട് സ്കൂളിന് ലഭിച്ചിട്ടുണ്ട്.
എസ് ഐ ടി സിമാരായ പി.പി. റഷീദ്, ബഷീർ പി എം എന്നിവരുടെ നേതൃത്വത്തിൽ റസീന കെ.പി. വി.പി. അബ്ദുസമദ്, സഹീറ പി എം, സബീബ് പി പി. എന്നിവർകൈറ്റ് മാസ്റ്റേഴ്സായി പ്രവർത്തിക്കുന്നു.സ്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ അനുമോദിക്കുക യുണ്ടായി.
പി.ടി എ പ്രസിഡണ്ട് കെ.പി. റസാക്ക്, ഹെഡ്മിസ്ട്രസ് ടി.കെ. റാബിയ, പി.ടി. ആരിഫത്ത്, ബി.എം. ബിജു, എ.പി.അസീസ്, പി.എം ബഷീർ, വി.എം. അഷറഫ്, കെ. സഹീർ, പി.പി. റഷീദ് എന്നിവർ സംസാരിച്ചു.

