headerlogo
cultural

ഇഫ്താർ ടെന്റൊരുക്കി എസ്.കെ.എസ്.എസ്.എഫ്. നടുവണ്ണൂർ മേഖല കമ്മിറ്റി

ദിവസേന നൂറിലധികം പേർക്കാണ് നോമ്പ് തുറ ഒരുക്കി വരുന്നത്

 ഇഫ്താർ ടെന്റൊരുക്കി എസ്.കെ.എസ്.എസ്.എഫ്. നടുവണ്ണൂർ മേഖല കമ്മിറ്റി
avatar image

NDR News

10 Mar 2026 05:25 PM

നടുവണ്ണൂർ: നോമ്പുകാരായ യാത്രക്കാർക്ക് നടുവണ്ണൂർ ടൗൺ കേന്ദ്രീകരിച്ച് എസ്.കെ.എസ്.എസ്.എഫ്. നടുവണ്ണൂർ മേഖല കമ്മിറ്റി ഒരുക്കി വരുന്ന ഇഫ്താർ ടെന്റ് ശ്രദ്ധേയമാവുന്നു. രണ്ട് വർഷം മുമ്പ് ആരംഭിച്ച ഇഫ്താർ ടെന്റിലൂടെ നൂറിലധികം പേർക്കാണ് ദിനേന നോമ്പ് തുറ ഒരുക്കി വരുന്നത്. വിവിധ ശാഖ കമ്മിറ്റികൾ, ഗൾഫ് കമ്മിറ്റികൾ, വ്യക്തികൾ മുതലായവരിലൂടെയാണ് ആവശ്യമായ ഫണ്ട് സമാഹരിക്കുന്നത്. 

     പത്തൊൻപതാം ദിവസത്തെ പരിപാടി എം.എം. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. കല്പത്തൂർ ശാഖ പ്രവർത്തകർ നേതൃത്വംനൽകി. ജില്ലാ സെക്രട്ടറി ഷഫീഖ് മുസ് ലിയാർ, മേഖലാ പ്രസിഡന്റ് റംഷാദ് ദാരിമി, ജനറൽ സെക്രട്ടറി ഫവാസ് ദാരിമി, വി. ആഷിഖ്, ജലീൽ ദാരിമി, സഹീർ നടുവണ്ണൂർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള മേഖലാ പ്രവർത്തക സമിതി അംഗങ്ങളാണ് ടെന്റിന് മേൽനോട്ടം വഹിക്കുന്നത്.

NDR News
10 Mar 2026 05:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents