headerlogo
pravasi

അബുദബിയിൽ വടകര സ്വദേശികൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേർ മരിച്ചു

ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയതായിരുന്നു

 അബുദബിയിൽ വടകര സ്വദേശികൾ  സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേർ മരിച്ചു
avatar image

NDR News

04 Jan 2026 10:14 PM

വടകര: അബുദബിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം മറിഞ്ഞ് നാലുപേർ മരിച്ചു. വടകര കുന്നുമ്മക്കര സ്വദേശി റുക്‌സാനയുടെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും ഇവരുടെ വീട്ടിൽ ജോലിചെയ്യുന്ന മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്. ഇന്നലെയാണ് അപകടം നടന്നത്. ദുബൈയിൽ താമസിക്കുന്ന കുടുംബം ലിവ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോയതായിരുന്നു.

    ഇവിടെ നിന്നും മടങ്ങുന്ന വഴി അബൂദബി-ദുബൈ റോഡിൽ ഷഹാമയ്ക്ക് അടുത്താണ് അപകടം നടന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റുക്‌സാനയും ഭർത്താവ് തിരൂർ തൃപ്പനച്ചി കിഴിശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫും അബൂദബി ശൈഖ് ശഖ്ബൂത്ത് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹങ്ങൾ യു.എ.എയിൽ തന്നെ ഖബറടക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണെന്ന് ബന്ധുക്കൾ അറിയിച്ചു.

NDR News
04 Jan 2026 10:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents