കിടപ്പ് രോഗികൾക്ക് സമ്മാന പ്പൊതികളുമായി ഉള്ളിയേരിയിലെ വ്യാപാരികൾ
ഗ്രാമപഞ്ചായത്തിലെ 65 കിടപ്പ് രോഗികൾക്കാണ് സമ്മാനങ്ങൾ കൈമാറിയത്
ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് സമ്മാന പ്പൊതികളുമായി ഉള്ളിയേരിയിലെ വ്യാപാരികൾ.പാലിയേറ്റീവ് സൊസൈറ്റിയും ഉള്ളിയേരി ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ഒരു ദിവസത്തെ ഉല്ലാസയാത്രയിലാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉള്ളിയേരി യൂണിറ്റ് ഗ്രാമപഞ്ചായത്തിലെ 65 കിടപ്പ് രോഗികൾക്ക് സമ്മാനങ്ങൾ കൈമാറിയത്. വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് പ്രസിഡണ്ട് കെഎം ബാബു ഉള്ളിയേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷാജു ചെറുക്കാവിലിന് സമ്മാനങ്ങൾ കൈമാറി. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ സി. കെ.ചന്ദ്രൻ അജീഷ് കുമാർ ഏകോപനസമിതി ജില്ലാ പ്രവർത്തക സമിതി അംഗം വി. കെ.കാദർ സെക്രട്ടറി,വി.എസ്. സുമേഷ്, കെ എച്ച് ആർ എ സംസ്ഥാന കൗൺസിൽ അംഗം അബ്ദുൽ ഖാദർ മാതപള്ളി, ഹമീദ് എടത്തിൽ പാലിയേറ്റീവ് നേഴ്സ് പ്രജില, രാജേഷ് ശിവ, റിയാസ് ഷാലിമാർ, സജിലേഷ് എൽമാസ് എന്നിവർ സന്നിഹിതരായിരുന്നു.

