ജി.എച്ച്.എസ്. വെങ്ങപ്പറ്റയിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ശില്പശാലയും വിജയികൾക്കുള്ള അനുമോദനവും
പ്രമുഖ ട്രെയിനർ പി.കെ. സുരേഷ് നൊച്ചാട് ശില്പശാലയ്ക്ക് നേതൃത്വം നൽകി
പേരാമ്പ്ര: ജി.എച്ച്.എസ്. വെങ്ങപ്പറ്റയിൽ ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ ശില്പശാലയും അനുമോദനവും സംഘടിപ്പിച്ചു. പ്രമുഖ ട്രെയിനർ പി.കെ. സുരേഷ് നൊച്ചാട് ശില്പശാലയ്ക്ക് നേതൃത്വം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു. പി.എ. സെലീന അധ്യക്ഷയായി.
കായിക മേഖലയിൽ കഴിവ് തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. പി.ടി. ബിജില, അഖിൽ അശോക്, കെ.കെ. ട്രീസ ജേക്കബ്, ഹരിപ്രിയ പദ്മനാഭൻ, ഷിജി മേരി എന്നിവർ സംസാരിച്ചു. പി. ഡി. ജയൻ സ്വാഗതവും വി.പി. അഷറഫ് നന്ദിയും പറഞ്ഞു.

