headerlogo
views

കുടുംബ സംഗമങ്ങളിൽ ഇളം തലമുറയുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം: ഇബ്രാഹിം തിക്കോടി 

കെ.എസ്.എസ്.പി.യു കണ്ണങ്കര യൂണിറ്റ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കുടുംബ സംഗമങ്ങളിൽ ഇളം തലമുറയുടെ പ്രാതിനിധ്യം ഉറപ്പുവരുത്തണം: ഇബ്രാഹിം തിക്കോടി 
avatar image

NDR News

05 Oct 2025 01:00 PM

   ബാലുശ്ശേരി:പെൻഷനേഴ്സ് യൂണിയൻ കണ്ണങ്കര യൂണിറ്റ് ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടത്തിയ കുടുംബ സംഗമം എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു.

  കുടുംബ സംഗമം പോലുള്ള വേദികളിൽ യുവത്വത്തിന്റെ സാന്നിധ്യം ഇല്ലാതാകുന്നത് ഗൗരവ തരമായി കാണേണ്ട വിഷയമാണെന്നും, ജീവിത സാഹചര്യങ്ങളിൽ ദിശാബോധം ലഭിക്കാൻ ഇത്തരം സാന്നിധ്യ ങ്ങളാണ് വഴിയൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 യൂണിറ്റ് പ്രസിഡണ്ട് പി. ജനാർദ്ദനൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. സോമസുന്ദരം, ബ്ലോക്ക് പ്രസിഡണ്ട് വേലായുധൻ പുലരി, ബ്ലോക്ക് സെക്രട്ടറി സന്തോഷ് കുമാർ, സാംസ്കാരിക വേദി കൺവീനർ ഗോപാലൻകുട്ടി കുറുപ്പ്, ജില്ലാ കൺവീനർ മോഹനൻ മേലാൽ, രാധ ടീച്ചർ ,പി .ശിവദാസൻ മാസ്റ്റർ, ഗോപാലൻകുട്ടി നായർ ,ജ്യോതിഷ് കുമാർ, സുജാത ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന്, വ്യത്യസ്തങ്ങളായ കലാരൂപങ്ങളും അരങ്ങേറി. ഇബ്രാഹിം തിക്കോടി രചിച്ച "ചത്തവർ ഭൂമിയിലാണ്" എന്ന നാടകവും സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടു.

NDR News
05 Oct 2025 01:00 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents