headerlogo
cultural

പേരാമ്പ്രയിൽ സാംസ്കാരിക സദസും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം ചെയ്തു

 പേരാമ്പ്രയിൽ സാംസ്കാരിക സദസും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
avatar image

NDR News

17 Mar 2026 03:19 PM

പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക സദസും യുദ്ധവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം ചെയ്തു . ഗ്രന്ഥാലയം പ്രസിഡൻ്റ് പുളക്കണ്ടി കുഞ്ഞമ്മത് അധ്യക്ഷത വഹിച്ചു . മാധ്യമ പ്രവർത്തകൻ' സി കെ ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

    ഗ്രാമപഞ്ചായത്ത് മെമ്പർ റഹീന അറയിൽ ,മുൻ മെമ്പർ കെ കെ ഫാത്തിമ, ശ്രീധരൻ കാളംകുളത്ത്, കെ കെ ഇബ്രായി,അബ്ദുള്ള കിരീക്കണ്ടി ,ടി പി സിറാജ് തുടങ്ങിയവർ സംസാരിച്ചു .ഏത് യുദ്ധവും മാനവികതയുടെ ശത്രുവാണെന്നും പ്രശ്നങ്ങൾ സംഭാഷണങ്ങളിലൂടെയും നയതന്ത്ര പരമായും പരിഹരിക്കണമെന്നും സദസ് അഭിപ്രായപ്പെട്ടു .സെക്രട്ടറി വി ഗോപി സ്വാഗതവും ലൈബ്രേറിയൻ റീജ കെ ടി നന്ദിയും പറഞ്ഞു .

      

NDR News
17 Mar 2026 03:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents