headerlogo
business

ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 1,15,440 രൂപ

ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 130 രൂപ കുറഞ്ഞ് 11,855 രൂപയിലെത്തി യിട്ടുണ്ട്.

 ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 1,15,440 രൂപ
avatar image

NDR News

16 Mar 2026 05:41 PM

 തിരുവനന്തപുരം :കേരളത്തില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,15,440 രൂപയാണ് ഇപ്പോഴത്തെ വില. ഗ്രാമിന് 14,430 രൂപയും. 160 രൂപയാണ് ഗ്രാമിന് കുറഞ്ഞിരിക്കുന്നത്.

 പവന് 1280 രൂപയും കുറഞ്ഞിട്ടുണ്ട്. ഇന്ന് മാത്രം 1640 രൂപയുടെ വ്യത്യാസമുണ്ടായിട്ടുണ്ട്. രാവിലെ ഒരു പവന് 1,16,720 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. 18 ഗ്രാം സ്വര്‍ണത്തിന്റെ വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്.

  ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 130 രൂപ കുറഞ്ഞ് 11,855 രൂപയിലെത്തി യിട്ടുണ്ട്. 94,840 രൂപയാണ് 18 കാരറ്റ് ഒരു പവന്റെ വില. ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, ഭക്ഷ്യ വസ്തുക്കള്‍ എന്നിവയ്ക്കുളള അധിക പരിഗണന സ്വര്‍ണത്തിന്റെ ആവശ്യം കുറയ്ക്കുന്നുണ്ട്. പണപ്പെരുപ്പം ഉയരുമെങ്കിലും ബാങ്കുകള്‍ പലിശ കൂട്ടുമെന്നുകണ്ട് മിക്ക നിക്ഷേപകരും ബാങ്ക് നിക്ഷേപത്തിലേക്ക് തിരിയുന്നതാണ് സ്വര്‍ണവില കുറയാനുളള മറ്റൊരു കാരണം.

NDR News
16 Mar 2026 05:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents