താമരശ്ശേരിയിൽ മുച്ചക്ര വാഹനമിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം
താമരശ്ശേരി: താമരശ്ശേരി ചുങ്കം കെ.എസ്.ഇ.ബി ഓഫീസിന് സമീപം മുച്ചക്ര വാഹനമിടിച്ച് കാൽനട യാത്രക്കാരനായ ഹോട്ടൽ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ചുങ്കത്തെ 'കോപ്പർ കിച്ചൺ' ഹോട്ടൽ ജീവനക്കാരനും പശ്ചിമ ബംഗാൾ സ്വദേശിയുമായ മൈലാകാം (54) നാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വാഹനമോടിച്ച താമരശ്ശേരി പുല്ലാഞ്ഞിമേട് സ്വദേശി അബൂബക്കറിനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ മൈലാകാമിനെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അബൂബക്കർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

