headerlogo
cultural

വെള്ളിയൂരിൽ കാരുണ്യ കെയർ ആൻ്റ് പാലിയേറ്റീവിന് തുടക്കം

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു

 വെള്ളിയൂരിൽ കാരുണ്യ കെയർ ആൻ്റ് പാലിയേറ്റീവിന് തുടക്കം
avatar image

NDR News

11 Mar 2026 07:19 PM

നൊച്ചാട്: കിടപ്പ് രോഗികൾക്കും, മറ്റ് രോഗാവസ്ഥയിൽ കഴിയുന്നവർക്കും ആശ്വാസമേകാൻ വെള്ളിയൂരിൽ കാരുണ്യ മുസ്‌ലിം റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യ കെയർ ആൻ്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. വ്യക്തികളുടെ ഓർമ്മയ്ക്ക് വേണ്ടിയും, വിവിധ സ്ഥാപനങ്ങളിൽ നിന്നും സ്പോൺസർഷിപ്പ് സ്വീകരിച്ചുമാണ് പാലിയേറ്റീവ് ഉപകരണങ്ങൾ സംഘടിപ്പിച്ചത്. വളണ്ടിയർ പരിശീലനം, പാലിയേറ്റീവ് പ്രവർത്തനം, ബോധവൽക്കരണം അടിയന്തിര സേവനം തുടങ്ങിയവ പാലിയേറ്റീവ് പ്രവർത്തനത്തിൻ്റെ ഭാഗമായി നടക്കും. 

      പാലിയേറ്റീവ് ഉപകരണങ്ങൾ സ്വീകരിക്കൽ നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷിജി കൊട്ടാരക്കൽ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് രമേശ് കാവിൽ മുഖ്യാതിഥിയായി. കാരുണ്യ പ്രസിഡൻ്റ് എം.കെ. ഫൈസൽ അദ്ധ്യക്ഷനായി. മഹല്ല് പ്രസിഡൻ്റ് പി. ഇമ്പിച്ചിമമ്മു പദ്ധതി വിശദീകരിച്ചു. 

      ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. നസീറ, എസ്. രാജീവ് കാരുണ്യ ജനറൽ സെക്രട്ടറി വി.എം. അഷറഫ്, കൊടക്കൽ അബ്ദുലത്തീഫ്, സുഹറ കിളിയായി, മലബാർ ഗോൾഡ് പി.ആർ.ഒ. എം.കെ. ഷമീർ, മർഹബ മുഹമ്മദ്, എസ്. രമേശൻ, ഭാസ്ക്കരൻ പന്യാംകോട, കെ.ടി. അസ്സൻ, ഇ.ടി. ഹമീദ്, പി.എം. ഷരീഫ് നൈസ്, വി.പി. ഇസ്മായിൽ, ഖാലിദ് എടവന, പി.സി. അബ്ദുറഹിമാൻ മുസ്ല്യാർ, പടിഞ്ഞാറയിൽ മൂസ്സ, പി. മൂസ്സക്കുട്ടി, വി.പി. നസീർ എന്നിവർ സംസാരിച്ചു.

NDR News
11 Mar 2026 07:19 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents