കുറ്റ്യാടി സ്വദേശി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു
പിതാവ് ഹമീദും ഏതാനും വർഷം മുമ്പ് ഒമാനിൽ വാഹനാപകടത്തിൽ മരപ്പെട്ടിരുന്നു
മസ്കത്ത്: ഒമാനിലെ ഖാബൂറയിൽ കാർ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി പാലേരി ചെറിയ കുമ്പളം വാഴയിൽ അസ്ഹർ ഹമീദാണ് (35) മരിച്ചത്. അസ്ഹർ സഞ്ചരിച്ച കാർ ഖാബൂറയിൽ വെച്ച് ഡിവൈഡറിൽ ഇടിച്ചാണ് അപകടം. വ്യാഴാഴ്ച വൈകീട്ട് ബിസിനസ് ആവശ്യാർഥം സുഹാറിൽ നിന്ന് മടങ്ങുന്നതിനിടെയാണ് അപകടം. മസ്കത്തിൽ ബിസിനസ് ചെയ്യുന്ന അസ്ഹർ റൂവി ഹോണ്ട റോഡിലെ അപാർട്ട്മെന്റിൽ കുടുംബത്തോടൊപ്പം താമസിച്ചു വരികയായിരുന്നു. പിതാവ് ഹമീദ് ഏതാനും വർഷം മുമ്പ് ഒമാനിലെ ഇബ്രിയിൽ വാഹനാപകടത്തിൽ മരപ്പെട്ടിരുന്നു.
മാതാവ്: താഹിറ. ഭാര്യ: ഹശ്മിയ. മകൾ: ദനീൻ. മയ്യിത്ത് ഖാബൂറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുക യാണ്. മരണാനന്തര നടപടി ക്രമങ്ങൾ പ്രവാസി വെഫെയർ ഒമാനിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

