headerlogo
cultural

കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തിൽ തിറ മഹോത്സവം കൊടിയേറി

മാർച്ച് 15,16,17 തീയതികളിലായി വിവിധ പരിപാടികൾ നടക്കും

 കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തിൽ തിറ മഹോത്സവം കൊടിയേറി
avatar image

NDR News

11 Mar 2026 09:29 PM

പേരാമ്പ്ര: കല്ലോട് തച്ചറത്ത്കണ്ടി ശ്രീനാഗകാളി അമ്മ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. തണ്ടാൻ സുകുമാർ ശ്രീകല, കർമ്മി ബാബു എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ക്ഷേത്രപരിപാലന കമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.

     മാർച്ച് 12ന് വൈകീട്ട് 3 മണി മുതൽ കലവറ നിറയ്ക്കൽ, മാർച്ച് 14ന് വൈകീട്ട് 4 മണി മുതൽ ഷൊർണ്ണൂർ പാതിരിക്കുന്നത്ത് മന സദാനന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സർപ്പബലി, മാർച്ച് 15ന് ദീപാരാധന, തിരുമുഖം എഴുന്നള്ളത്ത്‌, നട്ടതിറ എന്നിവ നടക്കും. 

      മാർച്ച് 16ന് ഉച്ചക്ക് 12 മണി മുതൽ അന്നദാനം, അരങ്ങോലവരവ്, ഗുളികന് ഗുരുതി, ഇളനീർക്കുലവറവ്, ഭഗവതി, ഗുളികൻ, നാഗകാളിയമ്മ, നാഗയക്ഷി എന്നീ വെള്ളാട്ടും തിറയും, മാർച്ച് 17ന് പൂക്കലശം വരവ്, തായമ്പക, ഇളനീരാട്ടം, ഗുരുതി എന്നിവയും അരങ്ങേറും. വൈകീട്ട് 3 മണിക്ക് വാളകം കൂടലോടെ ഉത്സവപരിപാടികൾ സമാപിക്കും. 

NDR News
11 Mar 2026 09:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents