headerlogo
local

മേപ്പയൂരിൽ ലോക ഗ്ലോക്കോമ വാരാചരണം സംഘടിപ്പിച്ചു

പരിപാടി മെഡിക്കൽ ഓഫീസർ ഡോ. നജ്‌ല.എം.എ ഉദ്ഘാടനം ചെയ്തു

 മേപ്പയൂരിൽ ലോക ഗ്ലോക്കോമ വാരാചരണം സംഘടിപ്പിച്ചു
avatar image

NDR News

16 Mar 2026 12:30 PM

മേപ്പയൂർ: ലോക ഗ്ലോക്കോമ വാരാചരണത്തിന്റെ ഭാഗമായി മാർച്ച്‌ 8 മുതൽ 14 വരെ മേപ്പയ്യൂർ കുടു ബാരോഗ്യ കേന്ദ്രത്തിന്റെ നേതൃ ത്വ ത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 9/ന് ആശ പ്രവർത്തകർക്കും അഗൻവാടി പ്രവർത്തകർക്കുമായി മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ബോധവൽക്കരണ ക്ലാസ്സും ഗ്ലോക്കോമ സ്ക്രീനിങ്ങും നടത്തി. കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി മെഡിക്കൽ ഓഫീസർ ഡോ. നജ്‌ല.എം.എ ഉദ്ഘാടനം ചെയ്തു. ഒപ്റ്റോമെട്രിസ്റ്റ് സുസ്മിത.കെ ഗ്ലോക്കോമയെ കുറിച്ച് ബോധ വൽക്കരണ ക്ലാസ് നൽകി. ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ. എം ഗിരീഷ് കുമാർ സ്വാഗതവും പബ്ലിക് ഹെൽത്ത്‌ നേഴ്സ് ശാരദ നന്ദിയും പറഞ്ഞു. വാരാചരണത്തിന്റെ ഭാഗമായി മേപ്പയൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാഴ്ച പരിശോധനാക്യാമ്പുകളും, ബോധവത്കരണ ക്ലാസ്സുകളും, നോട്ടീസ് വിതരണവും നടത്തി.    

      ക്യാമ്പിൽ 50 ഓളം പേർ പങ്കെടുക്കുകയും അതിൽ രണ്ടു പേരെ വിദഗ്ദ പരിശോധന ക്കായി റഫർ ചെയ്യുകയും ചെയ്തു. മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം ഒപ്റ്റോമെട്രിസ്റ്റ് സുസ്മിത.കെ,MLSP നേഴ്സ് അനുശ്രീ എസ് കൃഷ്ണ ആശ പ്രവർത്തക ബിന്ദു. എം.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

   

NDR News
16 Mar 2026 12:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents