headerlogo
local

നന്തി കിഴൂർ റോഡിൽ അനുവദിച്ച അണ്ടർ പാസ് ഗതാഗതത്തിന് തുറന്ന് കൊടുത്തു

മൂന്ന് മാസം കൊണ്ട് ദ്രുതഗതിയിലാണ് അണ്ടർപാസ് നിർമാണം സാധ്യമായത്

 നന്തി കിഴൂർ റോഡിൽ അനുവദിച്ച അണ്ടർ പാസ് ഗതാഗതത്തിന് തുറന്ന് കൊടുത്തു
avatar image

NDR News

16 Mar 2026 04:12 PM

നന്തിബസാർ: ഏറെ കാലത്തെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കു മൊടുവിൽ നന്തി കിഴൂർ റോഡിൽ അനുവദിക്കപ്പെട്ട അണ്ടർ പാസ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. അടിപ്പാത തുറന്നതിൽ സന്തോഷമറിയിച്ച് മൂടാടി ഗ്രാമ പഞ്ചായത്ത് എൻ.എച്ച്. ജനകീയ കമ്മിറ്റി നന്ദി പ്രകടന പൊതുയോഗം സംഘടിപ്പിച്ചു. നന്തി കിഴുർ റോഡ് പൂർണമായും അടച്ചു കൊണ്ടായിരുന്നു NH66 ൻ്റ ഭാഗമായ പുതിയ നന്തി - ചെങ്ങോട്ട് കാവ് ബൈപ്പാസ് അലൈൻമെന്റ് ഉണ്ടാക്കിയിരുന്നത്. പ്രശ്നം ശ്രദ്ധയിൽപ്പെട്ടപ്പോൾ ഗ്രാമപഞ്ചായത്ത് സർവ്വകക്ഷി യോഗം വിളിച്ച് ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയായിരുന്നു. കാനത്തിൽ ജമീല എം.എൽ.എ മുഖേന മുഖ്യമന്ത്രിയെ കണ്ട് നിവേദനം നൽകി. നന്തിയിൽ മറ്റൊരു അണ്ടർ പാസ് ഉള്ളതിനാൽ പുതിയതായി ഒന്നും അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു NHAI നിലപാട്. ഇതിനിടയിൽ എലിവേറ്റഡ് ഹൈവേ വേണമെന്നാവശ്യപ്പെട്ട് മറ്റൊരു വിഭാഗം വന്നതും പ്രശ്‌നങ്ങൾ സങ്കീർണമാക്കി. ഗ്രാമപഞ്ചായത്തും എൻ.എച്ച് ജനകീയ കമ്മിറ്റിയും സമരപന്തൽ കെട്ടി പണി തടസപ്പെടുന്ന സാഹചര്യം വന്നപ്പോഴാണ് നന്തി കിഴൂർ റോഡിൽ അടിപ്പാത കേരള സർക്കാർ നൽകിയ പ്രൊപ്പോസൽ പ്രകാരം അനുവദിക്കപ്പെട്ടത്. മൂന്ന് മാസം കൊണ്ട് ദ്രുതഗതിയിലാണ് വലിയ വാഹനങ്ങൾക്ക് പോകാൻ പറ്റുന്ന അണ്ടർപാസ് നിർമാണം സാധ്യമായത്. 

     പരിപാടിയിൽ കമ്മിറ്റി ചെയർമാൻ കിഴക്കയിൽ രാമകൃഷണൻ സ്വാഗതം പറഞ്ഞു. സി.കെ.ശ്രീകുമാർ അധ്യക്ഷത വഹിച്ചു. എം.പി.അഖില മുഖ്യ പ്രഭാഷണം നടത്തി. വി.വി.സുരേഷ് റിപ്പോർട്ട് അവതരണം നടത്തി. സന്തോഷ് കുന്നുമ്മൽ, റൗസി ബഷീർ, രൂപേഷ് കൂടത്തിൽ, എൻ.ശ്രീധരൻ, ചേനോത്ത് ഭാസ്ക്‌കരൻ മാസ്റ്റർ, കെ.എം.കുഞ്ഞിക്കണാരൻ, സി.ഗോപാലൻ, സിറാജ് മുത്തായം, റസൽ നന്തി എന്നിവർ സംസാരിച്ചു. സി.വി.പ്രകാശ് ബാബു നന്ദി പറഞ്ഞു

 

NDR News
16 Mar 2026 04:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents