headerlogo
local

പേരാമ്പ്രയിൽ ഗ്രീൻ ഇക്കോസ്ഫീയർ പ്രഖ്യാപനം

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ മുനീർ എരവത്ത് പ്രഖ്യാപനം നടത്തി

 പേരാമ്പ്രയിൽ ഗ്രീൻ ഇക്കോസ്ഫീയർ പ്രഖ്യാപനം
avatar image

NDR News

12 Mar 2026 09:34 PM

പേരാമ്പ്ര: വായു, ജലം, മണ്ണ്, ഊർജ്ജം തുടങ്ങിയവയുടെ സംരക്ഷണത്തിനായി സംസ്ഥാനതലത്തിൽ രൂപീകരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട 'ഗ്രീൻ ഇക്കോസ്ഫിയർ' എന്ന പരിസ്ഥിതി സംഘടനയുടെ പ്രഖ്യാപനവും പേരാമ്പ്ര ഗവ. യു.പി. സ്കൂളുമായി സഹകരിച്ച് നടത്തുന്ന 'കിളികൾക്ക് കുടിനീർ' പദ്ധതിയുടെ ഉദ്ഘാടനവും പേരാമ്പ്ര സബർമതി ആർട്സ് ആൻ്റ് കൾച്ചറൽ സെൻ്ററിൽ നടന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ മുനീർ എരവത്ത് പ്രഖ്യാപനം നടത്തി. സിനിമ പിന്നണി ഗായകൻ അജയ് ഗോപാൽ 'കിളികൾക്ക് കുടിനീർ' പദ്ധതി ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നൂറോളം വിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നതിൻ്റെ ഉദ്ഘാടനം അസറ്റ് പേരാമ്പ്ര ചെയർമാൻ സി.എച്ച്. ഇബ്രാഹിംകുട്ടി നിർവഹിച്ചു. 

     ഗ്രീൻ ഇക്കോ സ്ഫിയർ പ്രസിഡൻ്റ് വടയക്കണ്ടി നാരായണൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ. മിനി, തറുവൈ ഹാജി, നസീർ നൊച്ചാട്, ബിനീഷ് താമരശ്ശേരി, എ.എം. ബാബു, രഘുനാഥ് നല്ലാശ്ശേരി, ഇ.എം. ലീന, എൻ.എം. ഉഷ തുടങ്ങിയവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് എല്ലാ ജില്ലകളിലും കിളികൾക്ക് കുടിനീർ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ഓരോ ജില്ലകളിലായി പരിസ്ഥിതി ക്യാമ്പ് നടത്തുകയാണ് സംഘടനയുടെ അടുത്ത ലക്ഷ്യം. 

NDR News
12 Mar 2026 09:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents