headerlogo
politics

മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക്‌ സ്മാർട്ട്‌ ഹോസ്പിറ്റൽ

സംസ്ഥാനത്ത് 83 ആശുപത്രികളാണ് ഈ പദവി നേടിയത്

 മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം  സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക്‌ സ്മാർട്ട്‌ ഹോസ്പിറ്റൽ
avatar image

NDR News

18 Mar 2026 01:56 PM

മേപ്പയൂർ: മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം സംസ്ഥാന സർക്കാരിന്റെ ആന്റിബയോട്ടിക്‌ സ്മാർട്ട്‌ ഹോസ്പിറ്റൽ പദവിയിൽ ' സംസ്ഥാനത്ത് 83 ആശുപത്രികളാണ് ഈ പദവി നേടിയിട്ടുള്ളത്. ആന്റിബയോട്ടിക്കിന്റെ അനാവശ്യമായ ഉപയോഗം കുറക്കുക, ഉപയോഗിക്കേണ്ട രീതി, ദൂഷ്യ ഫലങ്ങൾ, ആവശ്യകത എന്നി കാര്യങ്ങളിൽ പൊതുജനത്തെയും ആശുപത്രിയിൽ വരുന്നവരെയും ബോധവൽക്കരിക്കുക, അതുമായി ബന്ധപ്പെട്ട മറ്റു പ്രവർത്തനങ്ങൾ, തുടങ്ങി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കാര്യങ്ങൾ എല്ലാം വളരെ ഭംഗിയായി ചെയ്തത് കൊണ്ടാണ് മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രത്തിനു ഈ ഒരു നേട്ടം കൈവരിക്കാനായത്. 

      അടുത്തതായി പഞ്ചയത്തിനെ ആന്റിബയോട്ടിക്‌ ലിറ്ററേറ്റ് പഞ്ചായത്തു ആക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. അതിനു വേണ്ടി മേപ്പയൂർ ഗ്രാമപഞ്ചായത്തിന്റെ എല്ലാ സഹകരണങ്ങളും പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പി. നിബിത അറിയിച്ചു.

    

NDR News
18 Mar 2026 01:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents