headerlogo
views

മഴ ;മൺസൂൺ ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം

സാധാരണയായി ജൂൺ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവർഷമെത്തുന്നത്.

 മഴ ;മൺസൂൺ ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷം
avatar image

NDR News

24 May 2025 01:41 PM

 തിരുവനന്തപുരം :സംസ്ഥാനത്ത് കാലവർഷം എത്തി. കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 15 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവർഷം ഇത്ര നേരത്തെയെ ത്തുന്നത്.

   മുൻപ് 2009-ൽ മേയ് 23-നായിരു ന്നു സംസ്ഥാനത്ത് കാലവർഷ മെത്തിയത്. സാധാരണയായി ജൂൺ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവർഷമെത്താറ്.

   എന്നാൽ ഇതിൽനിന്ന് വ്യത്യസ്‌ത മായി എട്ടുദിവസം മുൻപേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തിൽ ഏറ്റവും നേരത്തെ കാലവർഷം എത്തിയത്. അതേസമയം സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ തുടരുകയാണ്.

NDR News
24 May 2025 01:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents