പേരാമ്പ്രയിൽ 'വിഷുക്കണി' പച്ചക്കറി കൃഷി പദ്ധതി
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര ഗ്രാമപഞ്ചായത്ത് കൃഷിവകുപ്പ് സഹകരണത്തോടെ നടപ്പാക്കുന്ന 'വിഷുക്കണി' പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 12ആം വാർഡിൽ നടന്ന നടീൽ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു.
കൃഷി ചെയ്യാൻ താൽപര്യമുള്ളവരെയും തൊഴിലാളികളെയും ഉൾപ്പെടുത്തി സംഘമുണ്ടാക്കിയാണ് കൃഷി നടത്തുന്നത്. ഇവിടെ നിന്നും ലഭിക്കുന്ന പച്ചക്കറി ഉത്പന്നങ്ങൾ ഇവിടെ തന്നെ സ്റ്റാൾ ഏർപ്പെടുത്തി വിഷുവിന് വിഷരഹിത പച്ചക്കറികൾ വിതരണം ചെയ്യുന്നതാണ് പദ്ധതി.
വാർഡ് മെമ്പർ ജോന അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫിസർ ഷെറിൻ, വാർഡ് കൺവീനർ പി. കെ. പ്രദീപൻ, വസന്ത, ഷീബ, സുരേഷ്, ശാന്ത എന്നിവർ സംസാരിച്ചു.

