രാമല്ലൂർ ഗവ.എൽ പി.സ്കൂളിൽ നടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു
നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസി: പി.എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു

രാമല്ലൂർ: "ഹരിതസമൃദ്ധി; വിഭവസമൃദ്ധി" എന്ന ലക്ഷ്യത്തോടെ രാമല്ലൂർ ഗവ.എൽ പി.സ്കൂൾ കനി കാർഷിക ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പച്ചക്കറി കൃഷി നടീൽ ഉത്സവം നൊച്ചാട് ഗ്രാമപഞ്ചായത്ത് വൈസ്.പ്രസി: പി.എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.
കനി കാർഷിക ക്ലബ്ബ് ചെയർമാൻ കെ.കെ ശങ്കരൻ ആധ്യക്ഷ്യം വഹിച്ചു .നൊച്ചാട് കൃഷി ഓഫീസർ ഷെറിൻ റിഷാദ് മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ കെ.ബഷീർ മാസ്റ്റർ, അസി കൃഷി ഓഫീസർ സോന, പി.ടി.എ പ്രസി.ശശി ഗംഗോത്രി, ദാമോദരൻ നായർ യു.കെ. സുകുമാരൻ , എൻ.പി. ഗംഗാധരൻ മാസ്റ്റർ, രബിന എന്നിവർ ആശംസകൾ നേർന്നു. സയീദ് .എ സ്വാഗതവും അസി. കോർഡിനേറ്റർ നിജില. കെ.സി നന്ദിയും പറഞ്ഞു.