കോട്ടൂർ പഞ്ചായത്തിൽ തരിശുനില ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു
വിത്ത് നടീൽ കർമത്തിന്റെ ഔപചാരിക ഉദ്ഘാടനം ബാലുശ്ശേരി എം എൽ എ, കെ എം സചിൻ ദേവ് നിർവഹിച്ചു
കൂട്ടാലിട : സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തരിശു നില ജൈവ പച്ചക്കറി പദ്ധതിയുടെ ഭാഗമായി കോട്ടൂർ പഞ്ചയത്തിൽ പച്ചക്കറി കൃഷി ആരംഭിച്ചു. കോട്ടൂർ പഞ്ചായത്ത് കൃഷിഭവൻ, കുടുംബശ്രീ, ജൈവിക പ്ലാന്റ് നഴ്സറി, കനവ്, ജൈവകൃഷി യൂണിറ്റ് തൃക്കുറ്റിശേരി എന്നിവയുടെ സഹകരണത്തോടെയാണ് കോട്ടൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്ത് തല വിത്ത് നടീൽ കർമത്തിന്റെ ഔപചാരിക ഉദ്ഘാടനം ബാലുശ്ശേരി എം എൽ എ, കെ. എം. സച്ചിൻ ദേവ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. എച്ച്. സുരേഷ് അധ്യക്ഷനായിരുന്നു.
സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ. ഷൈൻ, കൃഷി ഓഫീസർ മുജീബ്, മിൽമ ഡയരക്ടർ പി. ടി. ഗിരീഷ് കർമ സേന സെക്രട്ടറി ഷാജി തച്ചയിൽ എന്നിവർ സംസാരിച്ചു.

