headerlogo
agriculture

കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി കൂൺ കൃഷി പരിശീലനം സംഘടിപ്പിച്ചു

നടുവണ്ണൂരിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി. പി. ദാമോദരൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു

 കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി കൂൺ കൃഷി പരിശീലനം സംഘടിപ്പിച്ചു
avatar image

NDR News

15 Jan 2022 07:44 PM

നടുവണ്ണൂർ: കോട്ടൂർ സോഷ്യൽ വെൽഫെയർ സൊസൈറ്റി കാനറാ ബാങ്കിന്റെ കീഴിലുള്ള ഗ്രാമീണ സ്വയംതൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കൂൺ കൃഷി പരിശീലന പരിപാടി സംഘടിപ്പിച്ചു. നടുവണ്ണൂരിൽ വെച്ച് നടത്തിയ പത്തു ദിവസത്തെ കൂൺ കൃഷി പരിശീലന പരിപാടി നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി. പി. ദമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

       ശങ്കരൻ നടുവണ്ണൂർ അധ്യക്ഷത വഹിച്ചു. ആർസെറ്റി ഡയറക്ടർ പ്രേംലാൽ കേശവൻ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

      റെജിൻകൃഷ്ണ സമ്മാന ദാനം നിർവഹിച്ചു. സുനി എൻ. വി, ഷീന തിരുവോട്, മോൾജി മുതുക്കാട്, സജില നടുവണ്ണൂർ, അഞ്ജു കൊയക്കാട് എന്നിവർ പ്രസംഗിച്ചു,

NDR News
15 Jan 2022 07:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents