headerlogo
agriculture

വിഷരഹിത പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി നന്മണ്ട എ യു പി സ്കൂൾ

നന്മണ്ട കൃഷിഭവനുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്

 വിഷരഹിത പച്ചക്കറി കൃഷിയിൽ നൂറുമേനി വിളവുമായി നന്മണ്ട എ യു പി സ്കൂൾ
avatar image

NDR News

03 Feb 2022 10:30 PM

നന്മണ്ട: വിഷരഹിത പച്ചക്കറി കൃഷിയിൽ നൂറു മേനി വിളവെടുത്ത് നന്മണ്ട എ യു പി സ്കൂൾ. ദീർഘനാളത്തെ അടച്ചിടലിനു ശേഷം നവംബറിൽ സ്കൂളുകൾ സജീവമായതോടെയാണ് നന്മണ്ട എ.യു.പി സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ഒത്തൊരുമിച്ച് സ്കൂൾ മുറ്റത്ത് പച്ചക്കറിക്കൃഷിയിലേക്കിറങ്ങിയത് ആരംഭിച്ചത്. 

     100 ഗ്രോബാഗുകളിലും പറമ്പിലുമായി പയർ, വെണ്ട, ചീര, പടവലം, പച്ചമുളക്, തക്കാളി എന്നിവയാണ് നട്ടത്. നന്മണ്ട കൃഷിഭവൻ പച്ചക്കറി കൃഷി വികസന പദ്ധതിയിലെ "സ്കൂൾ പച്ചക്കറി തോട്ടം'' പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ പരിപാടി വൻവിജയമാവുകയായിരുന്നു. 

      കൂടാതെ സ്കൂൾ വീണ്ടും അടയ്ക്കുന്നതിനു മുമ്പുതന്നെ വിളവെടുക്കാനും അത് കുട്ടികൾക്ക് ഉച്ചഭക്ഷണത്തിൽ ഉൾപ്പെടുത്താനും കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് അധ്യാപകർ.

NDR News
03 Feb 2022 10:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents