വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി
പയ്യോളി മുൻസിപ്പാൽ ചെയർമാൻ ഷഫീക്ക് വടക്കയിൽ ഉദ്ഘാടനം നിർവഹിച്ചു

മേപ്പയൂർ: കാർഷിക മേഖലയിൽ കക്ഷി രാഷ്ട്രീയത്തിന്നതീതമായി പ്രവർത്തിക്കുന്ന സ്വതന്ത്ര കർഷക സംഘടനയായ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ ലൈഫ് മെമ്പർമാരുടെ വീട്ടുവളപ്പിൽ വിഷുവിന് വിഷരഹിത പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു.
വെണ്ട, പയർ തക്കാളി, മുളക്, കയ്പ എന്നീ 5 ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. പച്ചക്കറി വിത്തിന്റെ കിറ്റ് വിതരണം മുൻ കീഴരിയൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ. കെ. ദാസന് കിറ്റ് നൽകി പയ്യോളി മുൻസിപ്പാൽ ചെയർമാൻ ഷഫീക്ക് വടക്കയിൽ നിർവഹിച്ചു. ചടങ്ങിൽ അഡ്വ: എം. കെ. പ്രേംനാഥ് എംഎൽഎ അധ്യക്ഷനായി.
ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യാ ദേശീയ ജനറൽ സെക്രട്ടറി കെ. എം. സുരേഷ് ബാബു, സന്തോഷ പെരവച്ചേരി, വേലായുധൻ കീഴരിയൂർ, ഇന്ദിര ജി. മാരാർ, ബിന്ദു കുറ്റിയിൽ, വി. ടി. ഇന്ദിര, ടി. എം. ലക്ഷ്മി, കീഴലത്ത് കുഞ്ഞിരാമൻ, കെ. ദിനേശൻ എന്നിവർ പ്രസംഗിച്ചു.