headerlogo
agriculture

പെരുവണ്ണാമൂഴി അണക്കെട്ടിന്റെ മുകളിൽ കയറുന്നതിന് സന്ദർശകർക്ക് നിയന്ത്രണം

സപ്പോർട്ട് ഡാമിന്റെ നിർമ്മാണ പ്രവർത്തനം കാരണമാണ് സന്ദർശക വിലക്ക്

 പെരുവണ്ണാമൂഴി അണക്കെട്ടിന്റെ മുകളിൽ കയറുന്നതിന് സന്ദർശകർക്ക് നിയന്ത്രണം
avatar image

NDR News

19 Sep 2022 09:47 AM

പെരുവണ്ണാമൂഴി: സപ്പോർട്ട് ഡാം നിർമാണം കാരണം പെരുവണ്ണാമൂഴി അണക്കെട്ടിന്റെ മുകളിൽ കയറുന്നതിന് സന്ദർശകർക്കുള്ള നിയന്ത്രണം തുടരുന്നു.ഡാം കാണാൻ എത്തുന്നവർക്ക് അണക്കെട്ടിന്റെ മുൻ ഭാഗത്തുള്ള കാഴ്ചകൾ മാത്രമാണ് വീക്ഷിക്കാൻ കഴിയുക.ഡാം നിർമ്മാണം തുടങ്ങിയിട്ട് ആഴ്ചകൾ ആയെങ്കിലും സന്ദർശകരുടെ വിലക്ക് തുടരുകയാണ്. മഴക്കു മുമ്പ് ആരംഭിച്ച നിർമാണം നിർത്തിവെച്ചിട്ടും മുകളിലേക്കു പ്രവേശിപ്പിക്കുന്നില്ല. 

       മുകളിൽ കയറിയാൽ മാത്രമേ റിസർവോയറുൾപ്പെടെ മുഴുവൻ ദൃശ്യ ഭംഗിയും ആസ്വദിക്കാൻ കഴിയുകയുള്ളൂ. ഡാമിന്റെ ഇടതു വശത്ത് സപ്പോർട്ട് ഡാമിന് കുഴിയെടുത്തപ്പോൾ ഡാമിന് ഇടതുവശത്തെ വഴിയടക്കം ഇടിഞ്ഞു താഴ്ന്നിരുന്നു.

       ഇതിലേ മുകളിലേക്കു പോകുമ്പോൾ തെന്നിവീഴാൻ സാധ്യത യുള്ളതിനാലാണ് പ്രവേശനം വിലക്കിയതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. എന്നാൽ, ബോട്ടിങ്ങിനു പോകുന്നവർക്ക് ഡാമിന്റെ റിസർവോയറിന്റെ മുഴുവൻ ഭാഗവും കാണാൻ കഴിയുകയും ചെയ്യും. മറ്റൊരു വഴിയിലൂടെയാണ് അവരെ വിടുന്നത്.

NDR News
19 Sep 2022 09:47 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents