ബാലുശ്ശേരി മുക്കിലെ ട്രാൻസ്ഫോമർ അപകട ഭീഷണി ഉയർത്തുന്നു
മാറ്റി സ്ഥാപിക്കുകയോ സുരക്ഷാവേലി കെട്ടുകയോ ചെയ്യണം
ബാലുശ്ശേരി:കൊയിലാണ്ടി എടവണ്ണ സംസ്ഥാനപാതയിൽ ബാലുശ്ശേരി മുക്കിലെ ട്രാൻസ്ഫോമർ അപകട ഭീഷണി ഉയർത്തി നിൽക്കുന്നു.ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടായിട്ടും ട്രാൻസ്ഫോർമർ ഇനിയും മാറ്റി സ്ഥാപിക്കാതെ കെ.എസ്.ഇ.ബി. അലംഭാവം കാണിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.മാറ്റി സ്ഥാപിക്കുകയോ സുരക്ഷാവേലി കെട്ടുകയോ ചെയ്താൽ മാത്രമേ ഇവിടെ അപകട ഭീഷണി ഒഴിവാകുകയുള്ളൂ.
ട്രാൻസ് ഫോർമറിലേക്കുള്ള കേബിളുകൾ കാൽ നട യാത്രക്കാരുടെ കാലിൽ കുടുങ്ങും വിധം താണു കിടക്കുകയാണ്. അപകടത്തിന് ആക്കം കൂട്ടാനായി ചുറ്റും കാടും വളർന്നു കൊണ്ടിരിക്കുന്നുണ്ട്. ട്രാൻസ് ഫോർമറിലെ ഫ്യൂസുകൾ കുട്ടികൾക്ക് പോലും കൈയ്യെത്തും ദൂരെയാണെന്നതും അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു.
: നിത്യേന ബസ്സുകൾ ഉൾപ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത്. താമരശ്ശേരി ഭാഗത്തേക്കുള്ള ബസ്സ് സ്റ്റോപ്പ് തൊട്ടടുത്തു തന്നെ യായതിനാൽ റോഡിന്റെ അരിക് ചേർന്നാണ് ബസ്സുകൾ നിർത്തുന്നത്. ഇവ മുന്നോട്ട് എടുക്കുമ്പോഴും അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്.

