headerlogo
agriculture

ബാലുശേരി ബ്ലോക്കിൽ തനത് നെല്ലിന സംരക്ഷണ പദ്ധതി

കുന്നത്തറ പാടശേഖരത്തികുന്നത്തറ പാടശേഖരത്തിൽ ക്ലിറോ, രക്തശാലി, മുള്ളൻ കയമ എന്നിവ വിളയിറക്കിൽ ക്ലിറോ, രക്തശാലി, മുള്ളൻ കയമ എന്നിവ വിളയിറക്കി

 ബാലുശേരി ബ്ലോക്കിൽ തനത് നെല്ലിന സംരക്ഷണ പദ്ധതി
avatar image

NDR News

19 Oct 2022 07:13 PM

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2022 23 വർഷത്തെ ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തനത് നെല്ലിനങ്ങളുടെ സംരക്ഷണ പദ്ധതിയുടെ ഭാഗമായി ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കുന്നത്തറ പാടശേഖരത്തിൽ ക്ലിറോ, രക്തശാലി, മുള്ളൻ കയമ എന്നിവ വിളയിറക്കി. 

       തനത് നെല്ലിനങ്ങളുടെ സംരക്ഷണവും നെൽ കൃഷി വ്യാപനവും ലക്ഷ്യ മിട്ടുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി ഓരോ പാടശേഖരവും സന്ദർശിച്ച് പ്രദേശത്തിന് അനുയോജ്യമായ നെല്ലിനങ്ങൾ കണ്ടെത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. നെൽ കർഷകനായ ശശി കെ എം ആറിന്റെ കൃഷിയിടത്തിലെ നടീൽ ഉത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അനിത വികെ ഉദ്ഘാടനം ചെയ്തു. 

         ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ കെ ടി സുകുമാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു അലങ്കോട് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാജി പാറക്കൽ , കുന്നത്തറ പാട ശേഖരം പ്രസിഡണ്ട് പി വി ഭാസ്കരൻ കിടാവ്, കൃഷി അസിസ്റ്റന്റുമാരായ ബിജില വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ശശി കെ.എം ആർ നന്ദിയും രേഖപ്പെടുത്തി.

NDR News
19 Oct 2022 07:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents