നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂളിൽ കൃഷിപാഠം പദ്ധതി
ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ:കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ പെട്ട കൃഷിപാഠം സ്കൂൾ തല ഉദ്ഘാടനം നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ് നിർവഹിച്ചു.
ചടങ്ങിൽ നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സജീവൻ മക്കാട്ട് ,പി.ടി.എ. പ്രസിഡണ്ട് സത്യൻ കെ.പി, കർഷക അവാർഡ് ജേതാവ് സിദ്ദീഖ് വെങ്ങളത്ത് കണ്ടി, സ്റ്റാഫ് സെക്രട്ടറി സാജിദ് വി സി, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
റീനാ കുമാരി ടീച്ചർ സ്വാഗതവും ജ്യോതി ടീച്ചർ നന്ദിയും പറഞ്ഞു. സീനിയർ അസിസ്റ്റൻറ് ഷീജ എ. എസ് ആർ ജി കൺവിനർ സീമ കെ.എം, എജ്യുകെയർ കൺവിനർ ഷീല ടി.എം എന്നിവർ നേതൃത്വം നൽകി.