ബഫർ സോൺ വിഷയത്തിൽ കർഷകരുടെ ആശങ്ക അകറ്റണം; ഫാർമേഴ്സ് അസോസിയേഷൻ
ദേശീയ കർഷക ദിനാചരണം കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ബഫർ സോൺ വിഷയത്തിൽ കർഷകരുടെ ആശങ്ക അകറ്റണമെന്ന് ഫാർമേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംഘടനയുടെ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്തിയ ദേശീയ കർഷക ദിനാചരണം കൊയിലാണ്ടി മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു.
എഫ്.എ.ഒ.ഐ സ്ക്കൂൾ കാർഷിക ക്ലബ്ബ് സംസ്ഥാന അസിസ്റ്റൻ്റ് കോഡിനേറ്റർ ഉഷ സി. നമ്പ്യാർ അധ്യക്ഷയായി. മദ്റസ ക്ഷേമനിധി ബോർഡ് അംഗം ഹാരിസ് ബാഫക്കി തങ്ങൾ മുഖ്യാതിഥിയായിരുന്നു. കുരുവട്ടൂർ അസി. കൃഷി ഓഫീസർ ടി. എ. ബീന മുഖ്യപ്രഭാഷണം നടത്തി. ദേശീയ കർഷക ദിനത്തിൽ മികച്ച കർഷകരായ വി. സി. പര്യേയി, ടി. ടി. ഷമീറ, ടി. എ. ബീന എന്നിവരെ ചടങ്ങിൽ ആദരിച്ചു.
തൊട്ടിൽപ്പാലം വിത്ത് തേങ്ങ സംഭരണകേന്ദ്രം കൃഷി ഓഫീസർ എസ്. അഗിഷ, ദേശീയ ജനറൽ സെക്രട്ടറി കെ. എം. സുരേഷ് ബാബു, സംസ്ഥാന കമ്മിറ്റി അംഗം മുജീബ് കോമത്ത്, കൊല്ലം കണ്ടി വിജയൻ, കെ. കെ. ദാസൻ, കെ. ശ്രീധരൻ നായർ, ടി. സി. ജയന്തി എന്നിവർ സംസാരിച്ചു.