പാണ്ടിക്കോട് ആപ്കോസിന്റെ നേതൃത്വത്തിലുള്ള മിൽമ പാർലർ ഉദ്ഘാടനം ചെയ്തു
മിൽമ ചെയർമാൻ കെ. എസ്. മണി ഉദ്ഘാടനം നിർവഹിച്ചു
പേരാമ്പ്ര: പാണ്ടിക്കോട് ആപ്കോസിന്റെ നേതൃത്വത്തിലുള്ള മിൽമ പാർലർ മിൽമ ചെയർമാൻ കെ. എസ്. മണി ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. ബാബു അധ്യക്ഷത വഹിച്ചു. മിൽമ ഡയറക്ടർ പി. ശ്രീനിവാസൻ ആദ്യവിൽപന ഉദ്ഘാടനവും, പേരാമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കിറ്റ് വിതരണ ഉദ്ഘാടനവും നിർവഹിച്ചു.
മിൽമയിൽ നിന്നുള്ള ധനസഹായ വിതരണം മിൽമ ഡയറക്ടർ പി. ടി. ഗിരീഷ് കുമാർ, സംഘം വൈസ് പ്രസിഡൻ്റ് ഉഷ എടപ്പാറയ്ക്ക് കൈമാറി. സംഘം പ്രസിഡൻ്റ് പി. പി. രാമകൃഷ്ണൻ സ്വാഗതം പറഞ്ഞ യോഗത്തിൽ മിൽമ വയനാട് ഡയറി മാനേജർ ബോബി കുര്യാക്കോസ്, പി ആൻഡ് ഐ അസി: മാനേജർ അജിത്ത് കുമാർ, ഡിപ്പോ ഇൻ ചാർജ് ദിലീപ് എസ്. ബാബു, ഡയറക്ടർ എൻ. കെ. സുരേഷ്, ടി. പി. ഗണേഷ് കുഞ്ഞിമൊയ്തി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
സംഘം ജീവനക്കാരായ എൻ. കെ. ഗിരീഷ്, സ്മിതേഷ് നാഗത്ത് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംഘം സെക്രട്ടറി അശ്വനി നീതു നന്ദി രേഖപ്പെടുത്തി.

