കനാലിൽ വെള്ളമെത്തിക്കാത്തതിനെതിരെ നടന്ന് പ്രതിഷേധം
കുറ്റ്യാടി ജലസേചന വകുപ്പിന്റെ തെരുവത്ത് കടവ് കൈ കനാലിൽ വെള്ളമെത്താതിലാണ് പ്രതിഷേധം

നടുവണ്ണൂർ: കനാലിൽ വെള്ളമെത്തിക്കാത്തതിൽ കർഷകരും സാമൂഹ്യ പ്രവർത്തകരും നടന്ന് പ്രതിഷേധിച്ചു. കുറ്റ്യാടി ജലസേചന വകുപ്പിന്റെ തെരുവത്ത് കടവ് കൈ കനാലിൽ വർഷങ്ങളായി വെള്ളമെത്താത്തതിലും അനുബന്ധ റോഡ് നിർമിക്കാത്തിൽ പ്രതിഷേധിച്ചുമാണ് നാട്ടുകാർ കൈകനാൽ ദൂരം നടന്ന് പ്രതിഷേധിച്ചത്. ഗ്രാമപ ഞ്ചായത്ത് വാർഡ് മെംബർ കെ.കെ. സൗദയുടെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധി കൾ, സാമൂഹിക- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പ്രതിഷേധത്തിൽ പങ്ക് ചേർന്നു. കൈ കനാൽ പുനഃസ്ഥാപിക്കണ മെന്നും അനുബന്ധ റോഡ് സൗകര്യപ്പെടുത്തണ മെന്നും ആവശ്യപ്പെട്ടാണ് സമരം. നടുവണ്ണൂർ ഗ്രാമപഞ്ചായത്തി ലെ പന്ത്രണ്ടാം വാർഡിൽ മന്ദങ്കാവ് റോഡു മുതൽ ആതകശ്ശേരി താഴെ വരെ കെകനാൽ ഉണ്ടങ്കിലും 18 വർഷമായി വെള്ള ലഭ്യതയില്ല.
വാർഷിക അറ്റകുറ്റ പ്രവൃത്തി നടത്താത്തതിനാൽ മണ്ണു വീണും കാടുകയറിയും കനാൽ ഇ ല്ലാതായിരിക്കുന്നു. കക്കോടി ബ്രാഞ്ച് കനാൽ തെരുവത്ത് കടവ് ഡിസ്ട്രിബൂട്ടറിയുടെ ഭാഗമാണ് പല ഭാഗത്തും കനാൽ ഇടിഞ്ഞു നിരന്നതിനാൽ റോഡായി രൂപം പ്രാപിച്ച് നാട്ടുകാർ ഗതാഗതത്തിന് ഉപയോഗപ്പെടുത്തി വരുന്നു. ജലസേചന വകുപ്പിന്റെ ഭാഗത്തു നിന്ന് കനാൽ വീണ്ടെടുക്കുവാനും അനുബന്ധമായി റോഡ് നിർമിക്കുവാനും അനുമതി ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗ്രാമ പഞ്ചായത്ത് വികസന ഫണ്ടുപയോഗിച്ചും തൊഴിലുറപ്പ് പദ്ധതിയിൽ ഉ ൾപ്പെടുത്തിയും കൈ കനാലും അനുബന്ധ റോഡും പ്രാവർത്തികമാക്കണമെന്ന് ആവശ്യമുന്നയിച്ചു കൊണ്ട് വാർഡ് വികസന സമിതി രൂപീകരിച്ചു. ഭാരവാഹികൾ: കൺവീനർ അസ്സൻകോയ മണാട്ട് (ചെയർ.), ലൈജു കീരിക്കു നി (കൺ.) എന്നിവരടങ്ങുന്ന കർമസമിതി രൂപവത്കരിച്ചു.